
പാലക്കാട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു.പാലക്കാട് കൊടുന്തരപ്പുള്ളിയിൽ ആണ് സംഭവം. സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്.
രാത്രി 8.30 ഓടെ മദ്യപിച്ച് വീട്ടിൽ സിജിൽ എത്തിയപ്പാേഴായിരുന്നു സംഘർഷമുണ്ടായത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് മരിച്ച സിജിൽ. അച്ഛൻ ശിവൻ ഒളിവിലാണ്. പാലക്കാട് നാേർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിജിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കൊച്ചി മുനമ്പത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുനമ്പം സ്വദേശി സുരേഷാണ് ഭാര്യ പ്രീതയെ (47) കൊലപ്പെടുത്തിയത്. പിന്നീട് സുരേഷ് പൊലീസിൽ കീഴടങ്ങി. ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ENGLISH NEWS SUMMARY: Father hacks son to death for creating a ruckus while drunk in Palakkad. The incident took place in Kodumtharapulli, Palakkad. Sivan, the father, hacked Sijil to death.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

