അടൂരില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു

അടൂര്‍ ഏനാത്തില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. തട്ടാരുപടി-കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി.അലക്സാണ് (ലിറ്റിന്‍ 45) മകനെ കൊലപ്പെടുത്തിയത്.

Also Read : ഓണം ബമ്പര്‍: നാളത്തെ ഭാഗ്യവാന്‍ നിങ്ങളായാലോ ? ഈ രേഖകള്‍ കൈയിലെടുത്ത് വച്ചോളൂ !

കുട്ടിയെ വിഷം കൊടുത്തോ കഴുത്തില്‍ കയര്‍ മുറുക്കിയോ ആണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് സംഭവം. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്.

Also Rad : നിയമസഭയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് അവകാശമായി കാണുന്നവരുണ്ട്: മുഖ്യമന്ത്രി

രണ്ടു മക്കളും മാത്യുവും മാത്രമാണ് വീട്ടില്‍ താമസം. ഇളയ മകന്‍ ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടതിന് ശേഷം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഏനാത്ത് പൊലീസ് സ്ഥലത്ത് വന്ന് മേല്‍നടപടി സ്വീകരിച്ചു. മാത്യു മദ്യപാനിയാണെന്നും മദ്യലഹരിയിലാകാം കൊലപാതകമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056) 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News