ഉറക്കത്തിനിടെ അഞ്ചും പതിമൂന്നും വയസുള്ള മക്കളെ വെട്ടിക്കൊന്ന് അച്ഛന്‍; പരുക്കേറ്റ ഭാര്യയുടേയും മകളുടേയും നില ഗുരുതരം

Murder

സേലത്ത് അച്ഛന്‍ മക്കളെ വെട്ടിക്കൊന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭാര്യയും ഒരു മകളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ ഭാര്യയും മക്കളും ഉറക്കത്തിലായിരുന്ന സമയത്താണ് പ്രതിയായ പിതാവ് ആക്രമണം നടത്തിയത്.

കൃഷ്ണപുരം സ്വദേശികളായ വിദ്യാധരണി (13) അരുള്‍ പ്രകാശ് (5) എന്നിവര്‍ ആണ് അച്ഛന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി അശോക് കുമാറി(40)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശോകിന്റെ ഭാര്യ തവമണി (38), മകള്‍ അരുള്‍ കുമാരി (10) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Also Read : പലതരം അടിച്ചുമാറ്റൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരെണ്ണം ഇതാദ്യം! താമരശ്ശേരിയിൽ പരിചയം നടിച്ച് കടയുടമയുടെ പോക്കറ്റിൽ നിന്നും പൈസ പൊക്കി

സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യലഹരിയിലായിരുന്ന അശോക് കുമാര്‍ ആദ്യം തവമണിയെ വെട്ടി പരുക്കേല്‍പ്പിച്ചു. പിന്നാലെ മക്കളേയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇവര്‍ ആറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ നെയ്‌വേലിയില്‍ നിന്ന് വീട്ടിലെത്തിയ അശോകുമാര്‍ ഭാര്യയുമായി വഴക്കിട്ടിരുന്നതായാണ് വിവരം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും വിശദമായ അന്വേഷണത്തിനൊവില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുള്ളൂ എന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News