
മഴയത്ത് കളിക്കണമെന്ന് പറഞ്ഞ മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ സാഗര്‍പൂറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നാല്‍പതു വയസ്സുള്ള പിതാവും നാലു മക്കളുമടങ്ങുന്ന കുടുംബം സാഗര്‍പൂരില്‍ ഒറ്റമുറി വീട്ടിലായിരുന്നു താമസം.
മഴയത്ത് കളിക്കണമെന്ന് തന്റെ പത്ത് വയസ്സുകാരനായ മകൻ നിർബന്ധം പിടിച്ചപ്പോൾ ഇയാൾ എതിർക്കുകയും പിന്നീട് കുട്ടി വാശി പിടിച്ച സാഹചര്യത്തില്‍ അടുക്കളയില്‍ നിന്നും കത്തി എടുത്ത് കുട്ടിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു എന്നാണ് പ്രാഥമീക നിഗമനം.
പരുക്കേറ്റ കുട്ടിയെ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ ഡല്‍ഹിയിലെ ദാദാ ദേവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ പിതാവിനെ കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ALSO READ: നവജാത ശിശുക്കളെ കുഴിച്ചു മൂടിയ സംഭവം: രണ്ട് കുട്ടികളുടെ മരണവും കൊലപാതകം; മാതാവ് കുറ്റം സമ്മതിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here