‘മകളെ കഴുത്തുഞെരിച്ച് കൊന്നതായി അവന്‍ എന്നോട് പറഞ്ഞു; ആ നിമിഷം തകര്‍ന്നുപോയി’; ശ്രദ്ധയുടെ പിതാവ് കോടതിയില്‍

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം. ശ്രദ്ധയുടെ ആണ്‍സുഹൃത്തായ അഫ്താബ് അമീന്‍ പൂനെവാലയാണ് കേസിലെ പ്രതി. ഇപ്പോഴിതാ പ്രതിക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരിക്കുകയാണ് ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ വാള്‍ക്കര്‍.  മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി അഫ്താബ് അമീന്‍ പൂനെവാല തന്നോട് പറഞ്ഞതായി വികാസ് വാള്‍ക്കര്‍ പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ശ്രദ്ധയുടെ കൈമുറിച്ച് അഫ്താബ് ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചെന്നും പിതാവ് കോടതിയെ അറിയിച്ചു.

Also read- രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് കേരളത്തിൽ തുടക്കം

കഴിഞ്ഞ മൂന്നുവര്‍ഷമായി മകളോടൊപ്പം കഴിഞ്ഞിരുന്ന പൂനെവാല തന്നെയാണ് ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തത്. അയാള്‍ പലതവണ അവളെ മര്‍ദിച്ചതായി താന്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കൊലചെയ്ത് രണ്ടു ദിവസത്തിനു ശേഷം മേയ് 20ന് ശ്രദ്ധയുടെ അക്കൗണ്ടില്‍ നിന്ന് അഫ്താബ് തുക പിന്‍വലിച്ചതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തന്റെ മകള്‍ എവിടെ എന്ന് അവനോട് ചോദിച്ചപ്പോള്‍ അവള്‍ ജീവിച്ചിരിപ്പില്ലെന്നായിരുന്നു മറുപടി. അത് തന്നെ തകര്‍ത്തുകളഞ്ഞുവെന്ന് വികാസ് വാള്‍ക്കര്‍ പറഞ്ഞു. 2022 മേയ് 18ന് തര്‍ക്കമുണ്ടായതായും തുടര്‍ന്ന് ഛത്തര്‍പുരിലുള്ള അവരുടെ വീട്ടില്‍വെച്ച് അവളെ കഴുത്ത് ഞെരിച്ച് കൊന്നതായും പൂനെവാല തന്നോട് പറഞ്ഞുവെന്നും വികാസ് വാള്‍ക്കര്‍ പറഞ്ഞു.

Also read- ആലുവയിലെ കൊലപാതകം; പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലം; ഒരു മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തല്‍

ശ്രദ്ധയെ കൊന്നശേഷം ഒരു വുഡ്കട്ടര്‍, രണ്ട് ബ്ലേഡുകള്‍, ഹാമര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പൂനെവാല വാങ്ങിയതായും പിതാവ് മൊഴിനല്‍കി. ഇരുകൈത്തണ്ടകളും മുറിച്ച് ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു. 2020ല്‍ ഭാര്യ മരിച്ച സമയത്താണ് ശ്രദ്ധയോടൊപ്പം ആദ്യമായി പൂനെവാലയെ കാണുന്നതെന്നും വികാസ് വാള്‍ക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News