കുടുംബവഴക്ക്; മകന്റെ കുടുംബത്തെ തീ കൊളുത്തി പിതാവ്

തൃശൂർ മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തൃശൂർ ചിറക്കക്കോടാണ് ഇന്ന് അർധരാത്രിയോടെയായിരുന്നു സംഭവം. ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടർന്നാണ് ജോജിയുടെ പിതാവ് ജോൺസണാണ് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. തീ കൊളുത്തിയ ശേഷം പിതാവ് ജോൺസണെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.

Also read:കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് ശേഷവും ഭീഷണി തുടർന്ന് ലോൺ ആപ്പുകാർ; ബാങ്ക് അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കും

ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ ജോജിയുടെയും ഭാര്യയുടെയും നില ഗുരുതരമാണ്. പിതാവ് ജോൺസണും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News