റൂം ഹീറ്ററിൽ നിന്ന് തീപടർന്ന് അച്ഛനും 3 മാസം പ്രായമായ മകളും മരിച്ചു

റൂം ഹീറ്ററിൽ നിന്ന് തീ പടർന്നുണ്ടായ അപകടത്തിൽ യുവാവും 3 മാസം പ്രായമായ മകളും മരിച്ചു. രാജസ്ഥാനിലെ ഖൈർതാൽ – തിജാര ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം. സാരമായ പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: കല്യാണരാമനിലെ ഭവാനി ദുരിതത്തിലാണ്; അഭയംതേടിയെത്തിയത് ഇവിടെ…

ദീപക് യാദവും 3 മാസം പ്രായമുള്ള മകൾ നിഷികയുമാണ് മരിച്ചത്. അപകടമുണ്ടായത് മുറിയിലുണ്ടായിരുന്ന ഹീറ്ററിൽ നിന്നും തീ പുതപ്പിലേക്ക് പപടർന്നാണെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീപകിനെയും നിഷികയെയും രക്ഷിക്കാനായില്ല. പൊള്ളലേറ്റ ഭാര്യ സഞ്ജുവിന്റെ നില ​ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News