
രാഷ്ട്രീയമായ വേർതിരിവുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരാളാണ് ഒ ആർ കേളുവെന്ന് ഫാദർ വർഗീസ് മറ്റമന. മാനന്തവാടിയിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി നിയോജകമണ്ഡലത്തിലെ സിപിഐഎം സ്ഥാനാർഥിയാണ് ഒ ആർ കേളു. അഴിമതി ചെയ്യാത്ത ആളാണെന്നും വയനാട്ടുകാർക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും ഫാദർ പറഞ്ഞു. പി കെ ശ്രീമതി ടീച്ചർ പങ്കുവെച്ച ഫേസ്ബുക്ക് വീഡിയോയിലാണ് ഹൃദ്യമായ വാക്കുകള്‍.
യോഹന്നാന്റെ സുവിശേഷത്തിൽ “നിങ്ങൾ സത്യം അറിയുകയും അറിഞ്ഞ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഒ ആർ കേളുവിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. നുണകൾ പ്രചരിപ്പിക്കുന്ന നേതാക്കളുടെ കാലത്ത് സത്യത്തെ മുറുകെ പിടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറയുന്നു.
രാഷ്ട്രീയമായ വേർതിരിവുകൾ ഇല്ലാതെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. എൽ ഡി എഫിൽ പെടാത്ത ഒരാൾ സഹായത്തിനായി വന്നാൽ പോലും, രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം ആരെയും മാറ്റിനിർത്തിയിട്ടില്ല. ജാതിയുടെയോ മതത്തിന്റെയോ പേരിൽ അദ്ദേഹം ആരോടും വിവേചനം കാണിക്കാറില്ലെന്ന് ഫാദർ പറയുന്നു. അദ്ദേഹത്തിന്റെ ഈ നന്മയും എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്ഥിതിയുമാണ് ഏറെ ആകർഷിച്ചതെന്ന് ഫാദർ വർഗീസ് മറ്റമന പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

