
ആലപ്പുഴയിൽ കിടപ്പിലായ പിതാവിനെ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയെയാണ് മകൻ അഖിൽ ചന്ദ്രൻ മർദിച്ചത്.
മദ്യപിച്ചെത്തിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്. കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂരത.
ഇയാൾക്കെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.എന്നാൽ സംഭവശേഷം പ്രതി ഒളിവിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

