
ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു ജീവിത ശൈലി രോഗമാണ് ഫാറ്റി ലിവര്‍. ശെരിയായ ഡയറ്റിലൂടെയും ജീവിത ശൈലികളിലൂടെയും മാറ്റാൻ കഴിയുന്ന ഒരു രോഗം കൂടെയാണ് ഫാറ്റി ലിവര്‍. നിത്യമുള്ള ഭക്ഷണത്തിനൊപ്പം ഈ പാനീയങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ ഫാറ്റി ലിവര്‍ നിയത്രിക്കാൻ കഴിയും.
ഇഞ്ചിചായ
ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ മെറ്റബോളിസത്തെയും ദഹനത്തെയും മെച്ചപ്പെടുത്തുന്നു. ഇഞ്ചിച്ചായ നിത്യവും കുടിക്കുന്നത് കരളിലെ ഫാറ്റ് ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
Also read: മുലയൂട്ടുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്; ഈ പഴങ്ങൾ കുഞ്ഞുങ്ങൾക്ക് മാത്രമല്ല, നിങ്ങൾക്കും നല്ലതല്ല
കറ്റാര്‍വാഴ ജ്യൂസ്
കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും കരളിനെ സുഖപ്പെടുത്താനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ഫാറ്റ് കുറയ്ക്കാനും സഹായകരമാണ്.
കാപ്പി
കട്ടന്‍കാപ്പി കുടിക്കുന്നത് ലിവറിലെ എന്‍സൈം ലെവല്‍ കുറച്ച് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
നെല്ലിക്ക ജ്യൂസ്
നെല്ലിക്കയില്‍ ധാരാളം വിറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട്. ഇത് ഒരു പരിധി വരെ കരളിനെ സംരക്ഷിക്കാം നല്ലതാണ്.
ഈ ലേഖനം അറിവ് നൽകുന്നതിന് മാത്രമാണ്. ആരോഗ്യകരമായ സംശയങ്ങൾക്ക് ആരോഗ്യ വിദഗ്ധരെ സന്ദർശിക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here