നൊസ്റ്റാൾജിയയുടെ പേരിൽ വാങ്ങി കഴിക്കല്ലേ, പ്രിയപലഹാരം വാങ്ങുന്നതിന് മുൻപേ ഇതൊന്ന് കണ്ടോളൂ

food video

വഴിയോരക്കടകളിൽ സുലഭമായി കിട്ടുന്ന ഒരു പലഹാരമാണ് പൊരിയുണ്ട. കുട്ടികളക്കം മുതിർന്നവർക്കും പൊരിയുണ്ട വളരെ ഇഷ്ടമാണ്. ചിലരാകട്ടെ നൊൾസ്റ്റാജിയയുടെ പേരിൽ പൊരിയുണ്ട വാങ്ങുകയും ചെയ്യാറുണ്ട്. എന്നാൽ പൊരിയുണ്ട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങൾ ഒരുതവണയെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊരിയുണ്ട തയ്യാറാക്കുന്നതാണ് വീഡിയോ.

എന്നാൽ ഒരു ട്വിസ്റ്റുണ്ട്. ഹെച്ച്കോ എന്ന പേരുള്ള ഒരു ഇൻസ്റ്റഗ്രാം പേജിലാണ് പൊരിയുണ്ട തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ നമ്മൾ രുചിയോടെ ആസ്വദിച്ച് കഴിക്കുന്ന പൊരിയുണ്ട അറപ്പുതോന്നുന്ന വിധത്തിൽ മലിനമായ സാഹചര്യത്തിലാണ് തയ്യാറാക്കുന്നത്.

വീഡിയോയിൽ ശർക്കര ഉരുക്കിയതിനുശേഷം ആ പാത്രത്തിലേക്ക് തന്നെ പൊരി ചേർത്തിളക്കുന്നു. ഇത് ഒരു ഉപകരണത്തിലേയ്ക്ക് മാറ്റി ഉണ്ടയുടെ രൂപത്തിലാക്കുന്നു. തുടർന്ന് കവറിലേയ്ക്ക് മാറ്റുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയ്ക്ക് രസകരമായ കമന്റുകളും വരുന്നുണ്ട്. ‘ഇതിന്റെ പിന്നിൽ ഒരുപാടുപേരുടെ കഷ്ടപ്പാടും വിയർപ്പും ഉണ്ടായിരുന്നോ’, ‘തിന്നത് കൂടെ തുപ്പി കളഞ്ഞു’, ‘നീ കണ്ടത് കണ്ടു എന്തിനാടാ ഞങ്ങളേം കൂടി കാണിച്ചേ’ തുടങ്ങിയ തരത്തിലുള്ളതാണ് കമന്റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News