ഒരു അധ്യാപകന് ചേരാത്ത എല്ലാ ഗുണങ്ങളും ഉള്ളയാളാണയാൾ ; സ്കൂളിലെ പുതിയ ഭക്ഷണമെനുവിനെ പരിഹസിച്ച് പോസ്റ്റിട്ട അധ്യാപകനെതിരെ പൂർവവിദ്യാർത്ഥിയുടെ ഫേസ്ബുക് പോസ്റ്റ്

സ്കൂളിലെ പുതിയ ഭക്ഷണമെനുവിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് കോൺഗ്രസ് അധ്യാപകനെതിരെ മുൻ വിദ്യാർത്ഥിയുടെ ഫേസ്ബുക് പോസ്റ്റ്. ഒരു അധ്യാപകന് ചേരാത്ത എല്ലാ ഗുണങ്ങളും ഉള്ള ഒരാളാണ് അയാളെന്നും ഇയാളിൽ നിന്നും ഇതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ദിനേശ് ജയദാസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.

പലതവണ ഇയാൾക്കെതിരെ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയപ്പോഴെല്ലാം കരഞ്ഞു മാപ്പ് അപേക്ഷിച്ച് രക്ഷപ്പെട്ടു പോയതാണിയാൾ എന്നും എന്റെ അറിവിൽ ഇയാൾ പഠിപ്പിച്ചിട്ടുള്ള ഭൂരിഭാഗം ബാച്ചിലെയും വിദ്യാർത്ഥികൾ ഇയാൾ പഠിപ്പിക്കേണ്ട എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.

ALSO READ: സ്കൂളിലെ പുതിയ ഭക്ഷണമെനുവിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് കോൺഗ്രസ് അധ്യാപക സംഘടന നേതാവ്

സംസ്ഥാന സർക്കാർ പുതിയതായി വിദ്യാലയങ്ങളിൽ ഏർപ്പെടുത്തുന്ന ഭക്ഷണമെനുവിനെ പരിഹസിച്ചുകൊണ്ട് ഒറ്റപ്പാലം എ വി എം ചുനങ്ങാട് ഹൈസ്കൂളിലെ അധ്യാപകനായ പ്രബിനാണ്, ‘പ്രബിൻ ഒറ്റപ്പാലം’ എന്ന തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിവാദപരമായ പരാമർശം നടത്തിയത്. കോൺഗ്രസ് അധ്യാപക സംഘടന നേതാവാണ് പ്രബിൻ. വിദ്യാർഥികൾ സ്കൂളിൽ തീറ്റ മത്സരത്തിന് വരുന്നവരാണെന്നാണ് ഇയാൾ അധിക്ഷേപ പരാമർശം നടത്തിയത്.

ALSO READ: ടൂ മില്യൺ പ്ലഡ്ജ്: കോഴിക്കോട് ജില്ലാ പഞ്ചായത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;

Prabin Ottapalam എന്ന പര നാറി
പഠിപ്പിച്ച മറ്റൊരു അധ്യാപകനെയും ഇയാൾ എന്ന് അഭിസംബോധന ചെയ്യേണ്ട ഗതികേട് ഇന്നേവരെ വന്നിട്ടില്ല, ഇയാളെ ഒഴികെ…
ഒരു അധ്യാപകന് ചേരാത്ത എല്ലാ ഗുണങ്ങളും ഉള്ള ഒരാൾ,
ഹിന്ദി എന്ന വിഷയം പഠിപ്പിക്കാൻ ക്ലാസിൽ വന്നാൽ തള്ള് കഥകളും സംഗീത കച്ചേരികളും മാത്രം നടത്തി സമയം കളയുന്ന ആൾ,

അങ്ങനെ അങ്ങനെ കുറെ സവിശേഷതകളാണ് ഇയാൾക്ക്.
ഇയാളിൽ നിന്നും ഇതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
പലതവണ ഇയാൾക്കെതിരെ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയപ്പോഴെല്ലാം കരഞ്ഞു മാപ്പ് അപേക്ഷിച്ച് രക്ഷപ്പെട്ടു പോയതാണിയാൾ. എന്റെ അറിവിൽ ഇയാൾ പഠിപ്പിച്ചിട്ടുള്ള ഭൂരിഭാഗം ബാച്ചിലെയും വിദ്യാർത്ഥികൾ(ഞങ്ങളുടെ ബാച്ച് ഉൾപ്പെടെ) ഇയാൾ പഠിപ്പിക്കേണ്ട എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് പരാതി നൽകിയത് എനിക്കറിയാം.
അത്രയും അത്രയും ടോക്സിക്കാണ് ഇയാൾ.
സ്കൂൾ മാനേജ്മെന്റ് ഇനിയെങ്കിലും ഇയാൾക്കെതിരെ കർശന നടപടി എടുത്തേ തീരൂ…
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി V Sivankutty യുടെ ശ്രദ്ധയിലേക്ക് കൂടി ചേർക്കുന്നു….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News