
മുൻ യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചുള്ള ഖജനാവ് കൊള്ള തുറന്ന് കാട്ടി ജോർജ് കെ പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. മുൻ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 623 പേഴ്സണൽ സ്റ്റാഫുകളാണ് ഉണ്ടായിരുന്നത് എന്നുള്ള, പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്റെ മറുപടി ഉൾപ്പടെ പങ്കുവച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്.
യുഡിഎഫ് കാലത്ത് 623 പേർ ഉണ്ടായിരുന്നു. LDF കാലത്ത് ഇത് 489 പേരായി കുറഞ്ഞു. ആവശ്യത്തിൽ അതികം പേഴ്സണൽ സ്റ്റാഫിനെ നിയമിച്ച് ഖജനാവ് കൊള്ള യുഡിഎഫ് നടത്തിയതായും പോസ്റ്റിൽ ആരോപിക്കുന്നു. രണ്ടു വര്ഷം മാത്രം ജോലി ചെയ്യുന്ന പേഴ്സണൽ സ്റ്റാഫുകൾക്കും പെൻഷൻ നൽകുന്ന സംബ്രദായത്തെയും പോസ്റ്റ് ചോദ്യം ചെയ്യുന്നുണ്ട്. 1994 സെപ്റ്റംബർ 23-ന് കെ. കരുണാകരൻ സർക്കാരാണ് പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകാനുള്ള തീരുമാനം എടുത്തതെന്ന വിവരവും ഇവിടെ പങ്കുവക്കുന്നുണ്ട്.
ALSO READ; ആശമാർക്ക് മുൻകൂറായി മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
#മന്ത്രിമാരുടെ_പേഴ്സണൽ_സ്റ്റാഫ്
LDF കാലത്ത് 489 പേർ
LDF കാലത്ത് കുറവ് 134 പേർ
ആവശ്യത്തിൽ അതികം പേഴ്സണൽ സ്റ്റാഫിനെ നിയമിച്ച് ഖജനാവ് കൊള്ള നടത്തിയത് UDF
5 വർഷത്തേയ്ക്ക്, പുനർ നിയമനവും നൽകാം.
2 വർഷത്തിൻ അധികം : 3,380 രൂപ തുടർച്ചയായി 7 വർഷം 8,250 രൂപ,
8 വർഷത്തിൽ അധികം 9,400 രൂപ,
9 വർഷത്തിൽ അധികം 10,600 രൂപ
10 വർഷത്തിൽ അധികം: KSR പ്രകാരം
മറ്റൊരു ജോലി ലഭിച്ചാൽ പ്രത്യേക പെൻഷന് അർഹതയുണ്ടാവില്ല.
എന്നിരിക്കെ, കണക്ക് പറയാതെ കള്ളം പറയുന്ന മാധ്യമങ്ങൾ ആണ് നാട്ടിൽ ഏതെങ്കിൽ പ്രമുഖ മാധ്യമങ്ങൾ ഇത് എഴുതി കണ്ടിട്ടുണ്ടോ?
1994 സെപ്റ്റംബർ 23-ന്
കെ. കരുണാകരൻ സർക്കാരാണ് പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകാനുള്ള തീരുമാനം എടുത്തത്.
അതും 1982 മുതൽ മുൻകാല പ്രബാല്യം
UDF ഇത് അവകാശപ്പെടില്ല.
UDF ആവശ്യപ്പടെണം എന്നാണ് എൻ്റെ ഒരിത്!
2 വർഷം വിതം കഴിയുമ്പോൾ നിലവിലെ ആളെ ഒഴിവാക്കി പുതി ആളെ എടുത്ത് പെൻഷൻ ബാധ്യത കൂട്ടുന്നു എന്നാണ് പ്രധാന ആരോപണം.
അങ്ങനെ ചെയ്താൻ സർക്കാരിന് എത്ര ബാധ്യത കൂടും എന്ന് പ്രിയ സഹോദരങ്ങൾ ഒന്ന് കണക്ക് കൂട്ടി പറയുമോ?!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here