
എഫ്‍സിആർഎ ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കമാണെന്നും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന് വരുകയാണെന്നും എംഎ ബേബി.
മനുഷ്യാവകാശ സംഘടനകളെയും ഭേദഗതി ലക്ഷ്യം വയ്ക്കുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം കൊണ്ടുവന്ന് നിയന്ത്രണം ഏർപ്പെടു ത്തിയതിന് തുടക്കമിട്ടത് ഇന്ദിരാ ഗാന്ധിയാണെന്നും എന്നാൽ ഇപ്പോഴത്തെ ഭേദഗതി വിധ്വംസക പ്രവർത്തനം നടത്തുന്ന ആർഎസ്‍എസിന് ബാധകമല്ല.
ബി ജെ പി മാനിഫെസ്റ്റോ കാണുമ്പോൾ ഓർമ്മ വരിക 2014 മോദിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടി ബി ജെപി നടത്തിയ പ്രചാരണവും ചില വാഗ്ദാനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം തിരിച്ചു പിടിക്കുമെന്നൊക്കെയായിരുന്നു അന്ന് പറഞ്ഞത്. എല്ലാം കപട വാഗ്‌ദാനങ്ങളാണെന്ന് അനുഭവിച്ചറിഞ്ഞതാണ്. നേമത്ത് കോൺഗ്രസ് സഹായത്തോടെയാണ് 2016 ൽ ബി ജെപി അക്കൗണ്ട് തുറന്നത്.
Also read: FCRA നിയമഭേദഗതി ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നത് : ഡോ ജോൺ ബ്രിട്ടാസ് എംപി
പാചകവാതക ക്ഷാമം കാരണം അന്നപൂർണ്ണാ ദേവി ക്ഷേത്രത്തിൽ 300 വർഷമായി നടന്നുവരുന്ന അന്നദാനം മുടങ്ങി എന്നാണ് കേട്ടത്
പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണിത്. മോദി സർക്കാരിൻ്റെ പിടിപ്പുകേടാണ് പാചക വാതക ക്ഷാമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

