
രാജ്യത്തെ സന്നദ്ധ സംഘടനകൾക്ക് മേൽ വിദേശഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന എഫ്സിആർഎ നിയമ ഭേദഗതിയിൽ കേരളത്തിലെ ക്രൈസ്തവ സംഘടനകൾ ആശങ്ക രേഖപ്പെടുത്തിയിട്ടും കേരളത്തിൽ നിന്നുള്ള ബിജെപി എംപി ജോർജ് കുര്യൻ മൗനം തുടരുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി.
ജോർജ് കുര്യനെ കേന്ദ്ര മന്ത്രി സഭയിലേക്ക് ബിജെപി എത്തിച്ചത് പോലും കാത്തോലിക്ക സമൂഹത്തെ പ്രീണിപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ആരോപിച്ചു. ക്രൈസ്തവരുടെ പേരിൽ മന്ത്രി സ്ഥാനത്ത് എത്തിയ ജോർജ്ജ് കുര്യൻ ന്യൂനപക്ഷങ്ങൾക്കും, സാധാരണക്കാരായ ജനങ്ങൾക്കുമെതിരെ കേന്ദ്രം നടത്തുന്ന ക്രൂരതയ്ക്കെതിരെ പ്രതികരിക്കാത്തത് ആശങ്കാജനകമാണ്. ഇത്തരം സാഹചര്യത്തിൽ പ്രതികരിക്കാതെ നിൽക്കുന്നത് ഉളുപ്പുള്ളവർക്ക് പറ്റുന്ന കാര്യമാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾക്ക് നേരെയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ നടത്തുകയും മാത്രമല്ല വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതും ചെയ്യുന്നുണ്ട്. എന്നാൽ ഇതേ ബിജെപി നേതാക്കൾ കേരളത്തിൽ എത്തി മതനേതാക്കളുമായി സൗഹൃദ സംഭാഷങ്ങൾ നടത്തുന്നത് കാപട്യമാണെന്നും അദ്ദേഹം വിമർശിച്ചു.
Also read : മോഷണം ആരോപിച്ച് കുട്ടിയെ ഫ്രീസറിൽ പൂട്ടിയിട്ടത് അഞ്ച് മണിക്കൂർ; കൊടുംക്രൂരത യു പിയിൽ
ഇതോടൊപ്പം പാർലമെന്റിലെ നിയമനിർമ്മാണ പ്രക്രിയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മുൻപ് ബില്ലുകൾ 75 ശതമാനത്തോളം സ്റ്റാൻഡിങ് കമ്മിറ്റികൾക്കോ സെലക്ട് കമ്മിറ്റികളിലേക്കോ വിടുന്നതാണ് പതിവെന്നും എന്നാൽ ഇപ്പോൾ 15% പോലും ആ രീതിയിൽ നടക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചർച്ചകളില്ലാതെ ബില്ലുകൾ പാസ്സാക്കുന്നത് ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

