എഫ്‌സിആർഎ വിഷയത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു

PK Biju

എഫ്‌സിആർഎ വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു. എഫ്‌സിആർഎ നിയമത്തിൽ ആദ്യമായി ഭേദഗതികൾ കൊണ്ടുവന്ന കോൺഗ്രസ് ഇപ്പോൾ വിഷയത്തിൽ മൃദുസമീപനം സ്വീകരിക്കുകയാണെന്ന് ബിജു ആരോപിച്ചു. നിയമത്തിന്റെ പരിധിയിൽ നിന്നും ആർഎസ്എസ്സിനെ ഒഴിവാക്കിയത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം കരിനിയമങ്ങൾക്കെതിരെ ഒരിക്കലും കോൺഗ്രസ് ശക്തമായ നിലപാട് എടുത്തിട്ടില്ല എന്നത് അവരുടെ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്നും ബിജു ചൂണ്ടിക്കാട്ടി. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരത്തിലിരിക്കുന്ന സ്ഥലങ്ങളിൽ പോലും കോൺഗ്രസ് ഫലപ്രദമായ നടപടികൾ എടുത്തിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

Also Read: FCRA : ഇന്ന് ചർച്ചയില്ല… ലോക്സഭയിൽ പ്രതിഷേധം അലയടിക്കുന്നു; ചെവികൊടുക്കാതെ കേന്ദ്രം

മുണ്ടക്കൈയിലെയും ചൂരൽമലയിലേയും ദുരിതാഭബാധിതരുടെ പേരിൽ നടത്തിയ പണപ്പിരിവിനെ കുറിച്ച് കോൺഗ്രസിലെ നേതാക്കൾ പോലും വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് ബിജു കൂട്ടിച്ചേർത്തു. സമാഹരിച്ച പണം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കോൺഗ്രസ് ഉപയോഗിച്ചോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. കൂടാതെ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ കോൺഗ്രസ് ഭീക്ഷണിയുടെയും അക്രമത്തിന്റെയും മാർഗം ഉപയോഗിച്ച് നേരിടുന്നതായും ബിജു ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News