ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സ് സമാപനം നാളെ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

കോട്ടയത്ത് നടക്കുന്ന ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സ് ഞായറാഴ്ച സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുമുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത സി.എച്ച് വെങ്കിടാചലം പറഞ്ഞു.

ALSO READ: രാജ്യത്തിന് അഭിമാനമാകാന്‍ വിഴിഞ്ഞം തുറമുഖം; ആഗോള ചരക്കുഗതാഗതത്തിന്റെ ഹബ്ബായി വിഴിഞ്ഞം

രാജ്യത്തേ യുവാക്കള്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ വീണ്ടും വീണ്ടും കവര്‍ന്നെടുക്കുകയാണ്. ഈ ഘട്ടത്തില്‍ രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പറഞ്ഞു. ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ: കുവൈത്തിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങളുമായി അധികൃതർ

സമ്മേളനത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് വിശാല്‍ താക്കൂര്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എ.ആര്‍ സുജിത്ത് രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും അഡ്വ.വി.ബി ബിനു, സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ദിനമായ നാളെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News