യുഎഇയില്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം

രാജ്യത്ത് സഹിഷ്‍ണുതയും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന നിയമത്തിന് യുഎഇ അംഗീകാരം നൽകി. യുഎഇയില്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള കരട് നിയമത്തിനാണ് ഫെഡറല്‍ നാഷണല്‍ അംഗീകാരം നൽകിയത്. യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്‍പീക്കറുടെ അധ്യക്ഷതയില്‍ അബുദാബിയിലെ പാര്‍ലമെന്റ് ആസ്ഥാനത്ത് ബുധനാഴ്ച ചേര്‍ന്ന സമ്മേളനത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്.

Also Read : ‘കേറി വാ മക്കളേ’, സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന്

നിയമം ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ യുഎഇയില്‍ ഉടനീളം ബാധകമായിരിക്കും.മുസ്ലിം ഇതര വിഭാഗങ്ങളുടെ മതപരമായ കര്‍മങ്ങളും ചടങ്ങുകളും ആചാരങ്ങളും പരിശോധിച്ച് അവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് ഈ കമ്മിറ്റിയുടെ ഘടനയും പ്രവര്‍ത്തന രീതിയും മറ്റ് ഉത്തരവാദിത്തങ്ങളും യുഎഇ ക്യാബിനറ്റ് തീരുമാനിക്കും.

Also Read: 24 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസിനോട് ഗുഡ്‌ബൈ പറഞ്ഞു; ‘കുഞ്ഞ് ജോബി’ വിരമിച്ചു

നിലവിലുള്ള ആരാധനാലയങ്ങള്‍, നിയമം പ്രാബല്യത്തില്‍ വന്ന്  ആറ് മാസത്തിനകം ഇവയ്ക്ക് വിധേമായി പ്രവര്‍ത്തനം ക്രമീകരിക്കണം. ഇതിനുള്ള സമയപരിധി ആറ് മാസം വീതം പരമാവധി രണ്ട് വര്‍ഷം വരെ ദീര്‍ഘിപ്പിച്ച് കൊടുക്കാമെന്നും വ്യവസ്ഥയിലുണ്ട്. എല്ലാ ആരാധനാലയങ്ങളുടെയും പേരില്‍ യുഎഇയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നതാണ് നിയമത്തിലെ മറ്റൊരു വ്യവസ്ഥ. നിയമലംഘനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ 30 ലക്ഷം ദിര്‍ഹം വരെയുള്ള പിഴകളും നിയമത്തില്‍ വിവരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here