ഫെഡറേഷന്‍ കപ്പില്‍ പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 82.27 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മത്സരിക്കുന്നത്.
സ്വര്‍ണം നേടിയെങ്കിലും പ്രതീക്ഷിച്ച മികവിലേക്ക് ഉയരാന്‍ നീരജിനായില്ല.
നാലാമത്തെ ത്രോയിലാണ് താരം മികച്ച ദൂരം കണ്ടെത്തുന്നത്. അതുവരെ ഡിപി മനു ആണ് പട്ടികയില്‍ ആദ്യ സ്ഥാനത്തു നിന്നത്. 2021ലെ ഫെഡറേഷന്‍ കപ്പില്‍ 87.80 ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയത്.
Also Read: ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മെയ് 16 മുതല്‍ 25 വരെ
മനു എല്ലാ ത്രോയിലും മികവ് പുലര്‍ത്തി. എന്നാല്‍ നീരജിന്റെ 82.27 മീറ്റര്‍ മറികടക്കാന്‍ താരത്തിനായില്ല. 82.06 മീറ്റര്‍ എറിഞ്ഞ മനു സില്‍വര്‍ മെഡല്‍ സ്വന്തമാക്കി. 78.39 മീറ്റര്‍ എറിഞ്ഞ ഉത്തം പട്ടേലിനാണ് വെങ്കലം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here