നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ഫുൾ ഓട്ടോമേറ്റഡ് എയർ കാർഗോ ഹബിന് തുടക്കം കുറിച്ച് ഫെഡ്എക്‌സ്(FedEx)

Air Cargo Hub at Navi Mumbai

FedEx നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Navi Mumbai International Airport – എൻഎംഐഎ) 3 ലക്ഷം ചതുരശ്ര അടിയോളം വിസ്തൃതിയുള്ള പൂർണമായും ഓട്ടോമേറ്റഡ് എയർ കാർഗോ ഹബിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യാപാര ഇടനാഴിയായ മുംബൈ മേഖലയിലെ ലോജിസ്റ്റിക്സ് ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.

₹2,500 കോടിയിലധികം ദീർഘകാല നിക്ഷേപത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി Adani Airport Holdings Ltd. (AAHL) യുമായി സഹകരിച്ചാണ് വികസിപ്പിക്കുന്നത്. എൻഎംഐഎയുടെ മൾട്ടിമോഡൽ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി രൂപകൽപ്പന ചെയ്യുന്ന ഈ ഹബ്, ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക സമാഹരണ-വിതരണ കേന്ദ്രമായും പ്രവർത്തിക്കും.

Also read: മാപ്പ് പറഞ്ഞു തലയൂരി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ

പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്, ഗതാഗതം തുടങ്ങിയ അനുബന്ധ മേഖലകളിൽ 6,000-ത്തിലധികം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് , ഫെഡ്എക്‌സ് പ്രസിഡന്റും സിഇഒയുമായ രാജ് സുബ്രഹ്മണ്യം, ഫെഡ്എക്‌സ് എയർലൈൻ സിഇഒ റിച്ചാർഡ് സ്മിത്ത്, ഫെഡ്എക്‌സ് MEISA പ്രസിഡന്റായ കാമി വിശ്വനാഥൻ, എഎഎച്ച്എൽ ഡയറക്ടർ ജീത് അദാനി എന്നിവർ പങ്കെടുത്തു.

ജവഹർലാൽ നെഹ്റു പോർട്ടിനും വ്യവസായ ഇടനാഴികൾക്കും മൾട്ടിമോഡൽ ഗതാഗത ശൃംഖലകൾക്കും സമീപമുള്ള എൻഎംഐഎ, ഉയർന്ന വളർച്ചാ സാധ്യതയുള്ള കയറ്റുമതി മേഖലകൾക്ക് പിന്തുണ നൽകാൻ സവിശേഷമായ സ്ഥാനം കൈവരിച്ചിരിക്കുന്നുവെന്ന് എഎഎച്ച്എൽ ഡയറക്ടർ ജീത് അദാനി പറഞ്ഞു.

Also read: ഇനിയും തിരികെ വരണോ… ആ ഇരുണ്ട യുഡിഎഫ് കാലം ?

ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ മത്സരക്ഷമത, ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങളുടെ വിശ്വാസ്യതയിലും വേഗതയിലും ആശ്രയിച്ചിരിക്കുന്നു. എൻഎംഐഎയിൽ ഹബ് സ്ഥാപിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യാപാര ഇടനാഴിയുമായി ആഗോള ശൃംഖലയെ ഏകീകരിക്കാൻ സഹായിക്കുമെന്ന് ഫെഡ്എക്‌സ് MEISA പ്രസിഡന്റായ കാമി വിശ്വനാഥനും അഭിപ്രായപ്പെട്ടു.

ആധുനിക ഓട്ടോമേറ്റഡ് സോർട്ടിംഗ് സിസ്റ്റങ്ങൾ, ഡൈമെൻഷണൽ സ്കാനിംഗ്, ഹൈ-സ്പീഡ് സ്ക്രീനിംഗ് സാങ്കേതികവിദ്യ, പ്രത്യേക വിമാന പാർക്കിംഗ് ബേകൾ എന്നിവയോടെ സജ്ജമായ ഹബ്, ഇൻബൗണ്ടും ഔട്ട്‌ബൗണ്ടും ഷിപ്പ്മെന്റുകൾ ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയും. ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, എന്നിവ ഉൾപ്പെടെയുള്ള സമയബന്ധിത മേഖലകൾക്ക് ഇതിലൂടെ കൂടുതൽ വേഗതയും കാര്യക്ഷമതയും ഉറപ്പാകും.

Also read: കേരളത്തിൽ 2000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായ SFO ടെക്നോളജീസ്;ആദ്യഘട്ടത്തിൽ 1000 പേർക്ക് തൊഴിൽ:മന്ത്രി പി രാജീവ്

ആദ്യഘട്ടത്തിൽ വർഷംതോറും ഏകദേശം 0.5 മില്ല്യൺ മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയോടെയാണ് എൻഎംഐഎ കാർഗോ സൗകര്യം ആരംഭിക്കുക. അന്തിമ ഘട്ടത്തിൽ ഇത് 3.25 മില്ല്യൺ മെട്രിക് ടണായി വർധിപ്പിക്കാനാണ് ലക്ഷ്യം. മുംബൈ മെട്രോപൊളിറ്റൻ റീജിയനെ രാജ്യത്തെ ഏറ്റവും പുരോഗമനപരമായ എയർ ഫ്രെയ്റ്റ്, ലോജിസ്റ്റിക്സ് ഹബുകളിലൊന്നാക്കി ഉയർത്തുന്നതാണ് ഇതിന്റെ ദീർഘകാല ലക്ഷ്യം.

ഇന്ത്യയിൽ ഏകദേശം മൂന്ന് ദശാബ്ദങ്ങളായി പ്രവർത്തിച്ചു വരുന്ന ഫെഡ്എക്‌സിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ആഗോള സപ്ലൈ ചെയിനുകളിൽ എൻഎംഐഎയെ പ്രധാന മൾട്ടിമോഡൽ വ്യാപാര പ്ലാറ്റ്ഫോമായി ഉയർത്തുന്നതിനും പദ്ധതി നിർണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News