ഹൈദരാബാദില്‍ എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ! പരാതിയുമായി രക്ഷിതാവ്

ഹൈദരാബാദില്‍ എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസായി 4 ലക്ഷം രൂപ വരെ ഈടാക്കുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഒരു കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍ ഫീസ് ഒറ്റയടിക്ക് 65 ശതമാനം വര്‍ദ്ധിപ്പിച്ചെന്നും 2023ല്‍ 2.3 ലക്ഷമായിരുന്ന ഫീസ് 2024ല്‍ 3.7 ലക്ഷമായി സ്‌കൂള്‍ അധികൃതര്‍ ഉയര്‍ത്തിയെന്നും രക്ഷിതാവ് പരാതിയില്‍ പറയുന്നു. ഹൈദരാബാദിലെ ബച്ചുപള്ളിയിലെ സ്‌കൂളിനെതിരെയാണ് രക്ഷിതാവിന്റെ വെളിപ്പെടുത്തല്‍.

ALSO READ:ഇത് ന്യൂ ട്രെന്‍ഡ്; വൈറലായി റൊണാള്‍ഡോയുടെ ഗോളാഘോഷം

ഇതേ സ്‌കൂളിലെ നാലാം ക്ലാസിലാണ് മൂത്ത മകന്‍ പഠിക്കുന്നത്. മൂത്ത മകന്റെ ഫീസായി 3.2 ലക്ഷം രൂപയാണ് താന്‍ അടയ്ക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു. എല്‍കെജിക്കാരന്റെ ഫീസിനേക്കാള്‍ 50,000 കുറവാണ് നാലാം ക്ലാസുകാരന്റെ ഫീസ്. തനിക്ക് ഈ സാമ്പത്തികഭാരം താങ്ങാനാകുന്നില്ലെന്നും കുട്ടിയെ സ്‌കൂള്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും രക്ഷിതാവ് പറഞ്ഞു.

ALSO READ:മമ്മൂക്കയുടെ മനസ് സമ്മതിക്കണം, അര്‍ജുന്‍ അത്ഭുതപ്പെടുത്തി: ഭ്രമയുഗം കണ്ട് ഹരിശ്രീ അശോകന്‍

അതേസമയം ചുരുങ്ങിയ സമയം കൊണ്ട് മറ്റൊരു സ്‌കൂള്‍ കണ്ടുപിടിക്കുക എന്നത് വെല്ലുവിളിയാണെന്നും രക്ഷിതാവ് കൂട്ടിച്ചേര്‍ത്തു. ഐബി പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം കാരണമാണ് ഫീസ് വര്‍ദ്ധിപ്പിച്ചതെന്നാണ് സ്‌കൂള്‍ നല്‍കുന്ന വിശദീകരണം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി രക്ഷിതാക്കള്‍ ഇതേ അനുഭവങ്ങളുമായി രംഗത്തെത്തി. സമാനമായി സിബിഎസ്ഇ സ്‌കൂളുകളിലും ലക്ഷങ്ങളാണ് ഫീസായി ഈടാക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News