ബി ഉണ്ണികൃഷ്ണന് പരിപൂർണ്ണ പിന്തുണ; സംഘടനയെ തകർക്കാൻ ശ്രമിക്കുന്നത് ഡബ്ല്യുസിസി: ഫെഫ്ക

FEFKA

ബി ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്നുവെന്ന് ഫെഫ്ക നേതൃത്വം. നിലവിലെ പ്രശ്നങ്ങളിൽ ബി ഉണ്ണികൃഷ്ണനോട്‌ വിശദീകരണം തേടിയെന്നും ഫെഫ്ക അറിയിച്ചു. സമരം ചെയ്ത മേക്കപ്പ് ആർടിസ്റ്റുകളുമായി സംസാരിച്ചിരുന്നു. അവരുടെ പരാതി കേട്ടു. പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് രേഖമൂലം എഴുതി നൽകി. ഫെഫ്ക യ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ യൂണിയനുമായി സംസാരിച്ചു. ഫെഫ്കയ്ക്കെതിരെ പ്രവർത്തിക്കുന്നത് ഡബ്ല്യുസിസിയാണെന്നും സിബി മലയിൽ ആരോപിച്ചു. സംഘടനയെ തകർക്കാൻ ശ്രമിക്കുകയാണ്.

അതിനാലാണ് ബി ഉണ്ണികൃഷ്ണനെ ലക്ഷ്യം വയ്ക്കുന്നത്. സമരം ചെയ്തവർക്ക് പിന്നിൽ മറ്റ് ആളുകൾ ഉണ്ട്. സമരം ചെയ്തവർ ബലിയാടുകൾ മാത്രമാണ്. അവർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ബി ഉണ്ണികൃഷ്ണനെതിരെ ഗൂഡാലോചന നടക്കുന്നുണ്ട്. ഡബ്ലു സി സിയാണ് ഗൂഡാലോചനയ്ക്ക് പിന്നിൽ.

ALSO READ; സ്പിരിറ്റ് നിര്‍മ്മാണ ശാല; സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി ബിഡിജെഎസ്

സാന്ദ്ര തോമസ് ഞങ്ങളുടെ സംഘടനയിലെ അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. അവർ പരാതി പറയേണ്ടത് നിർമാതാക്കളുടെ സംഘടനയിലാണ്. മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സമരത്തേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും ഡബ്ല്യുസിസിയാണെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്തവർ സംഘടനയ്ക്ക് മുന്നിൽ ഉന്നയിച്ച പരാതികൾ പരിഹരിക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. ബി ഉണ്ണികൃഷ്ണന് ഫെഫ്കയുടെ പരിപൂർണ്ണ പിന്തുണയുണ്ടെന്നും സിബി മലയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News