സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയി; തിരിച്ചു വരുന്ന വഴി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മൂര്‍ക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരന്‍കുട്ടിയുടെ മകന്‍ ശിവശങ്കറാണ് (21) മരിച്ചത്. അങ്കമാലിയില്‍ എത്തിയപ്പോഴാണ് ശിവശങ്കര്‍ ട്രെയിനില്‍ ഇല്ലെന്ന് സുഹൃത്തുക്കള്‍ അറിഞ്ഞത്. ഉടന്‍ റെയില്‍വേ പൊലീസില്‍ അറിയിക്കുകയായിരുന്നു. ചിറ്റിശേരി എറവക്കാട് ഗേറ്റിന് സമീപത്തെ റെയില്‍വേ പാളത്തില്‍ നിന്നാണ് മൃതദേഹം കണ്ടത്. സുഹൃത്തുക്കളോടൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോയതായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

also read; മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News