200 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണു; രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

200 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുടുങ്ങി കിടന്ന രണ്ടുവയസുകാരി മരിച്ചു. 19 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുജറാത്തിലാണ് സംഭവം.

also read: കല്യാണദിവസം രാത്രിയില്‍ മുറിയിലേക്ക് പോയ നവദമ്പതികൾ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ

പാടത്ത് കളിച്ചുകൊണ്ടിരിക്കെ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി അബദ്ധത്തില്‍ വീണത്. 20 അടി താഴ്ചയിലേക്കാണ് കുട്ടി വീണത് . വിവരം അറിഞ്ഞ് കരസേനയും ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. സമാന്തരമായി മറ്റൊരു കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. കുട്ടി കുടുങ്ങി കിടന്ന കുഴല്‍ക്കിണറിലെ വെള്ളം മുഴുവന്‍ വറ്റിച്ചും മറ്റുമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News