ഫറോക്കിൽ 15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളായ വിദ്യാർഥികൾ ഇന്ന് ജുവനൈൽ ബോർഡിനു മുൻപാകെ ഹാജരാകും

കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ വിദ്യാർഥികൾ ഇന്ന് ജുവനൈൽ ബോർഡിനു മുൻപാകെ ഹാജരാകും. പതിനഞ്ചുകാരിയുടെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഹാജരാവാൻ നിർദേശം നൽകിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരൻ പീഡനം മൊബൈലിൽ പകർത്തിയതായും പരാതിയുണ്ട്. കുട്ടിയുടെ മൊഴി പരിശാധിച്ചതിന് പിന്നാലെയാണ് നടപടി.

നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്.

ALSO READ; ചുറ്റിക കൊണ്ടടിച്ചു, സ്ക്രൂഡ്രൈവര്‍കൊണ്ടും ആക്രമണം: ഉത്തരാഖണ്ഡില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നാരോപിച്ച് യുവതിക്ക് ക്രൂര മര്‍ദനം

പീഡനത്തിന് ഇരയാക്കിയവരുടെ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരൻ പീഡനം മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ പെൺകുട്ടിയുടെ ബന്ധുവിന് ലഭിച്ചപ്പോഴാണ് പീഡന വിവരം മാതാപിതാക്കൾ അറിയുന്നത്. ഉടനെ തന്നെ സി ഡബ്ല്യൂ സിയെ അറിയിക്കുകയും കൗൺസിലിംഗ് നൽകുകയുമായിരുന്നു. കൗൺസിലിംഗിനിടെയാണ് പീഡനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനെ വിവരം അറിയിച്ചത് തുടർന്ന്, നല്ലളം പൊലീസ് കേസെടുക്കുകയായിരുന്നു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News