മെഴ്‌സിഡസ് ബെൻസിൽ ഇടിച്ച് 23 കോടിയുടെ ഫെരാരി കാർ; പണി കിട്ടിയത് ഏത് കാറിനാകും?

Ferrari Mercedes Benz accident

യുഎസിൽ മെഴ്‌സിഡസ്-ബെൻസ് ഇ-ക്ലാസ് കാബ്രിയോലെയുമായി കൂട്ടിയിടിച്ച് ഏകദേശം 23 കോടി രൂപ (2.5 മില്യൺ ഡോളർ) വിലമതിക്കുന്ന ‌ഫെരാരി 812 കോംപറ്റിസിയോൺ അപ്പെർട്ട. യുഎസിലെ മാലിബുവിലെ പസഫിക് കോസ്റ്റ് ഹൈവേയിൽ വെച്ചായിരുന്നു അപകടം. ഫെരാരി കാറിന് അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ വൈറലാകുകയാണ്.

ഓപ്പൺ-ടോപ്പ് സൂപ്പർകാർ ഫെരാരി ആഗോളതലത്തിൽ 599 എണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. മെഴ്‌സിഡസ്-ബെൻസ് കൺവെർട്ടിബിളിനെ ഫെരാരി പിൻവശത്ത് ഇടിച്ചതായാണ് പ്രാഥമിക വിവരം. ജർമ്മൻ കാറിന്റെ പിൻഭാഗം ഇറ്റാലിയൻ സൂപ്പർകാറിന്റെ (ഫെരാരി) മുകളിൽ കയറിക്കിടന്നതായി ദൃശ്യങ്ങളിൽ കാണാം.

ഇടിയുടെ ആഘാതത്തിൽ ഫെരാരി കാറിന് വലിയ കേടുപാടുകൾ സംഭവിച്ചു. കൂട്ടിയിടിയുടെ ശക്തിയിൽ ഹുഡ് പൊട്ടിത്തെറിക്കുകയും കാർബൺ-ഫൈബർ ഫ്രണ്ട് ബമ്പർ തകരുകയും ചെയ്തു. എഞ്ചിൻ ബേയ്ക്കുള്ളിലെ ഘടകങ്ങൾക്കും കേടുപാടുകൾ സംഭവിക്കാനിടയുണ്ട്.

ചിത്രങ്ങളിൽ തകർന്ന വിൻഡ്‌ഷീൽഡും, യാത്രക്കാരുടെ വശത്തുള്ള മുൻവശത്തെ ക്വാർട്ടർ പാനലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും കാണാം. എന്നാൽ മെഴ്‌സിഡസ്-ബെൻസിന് പ്രധാനമായും പിൻ ബമ്പറിന് ചുറ്റുമാണ് ചെറിയ കേടുപാടുകൾ സംഭവിച്ചത്.

അതേസമയം അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫെരാരിയുടെ 812 പ്ലാറ്റ്‌ഫോമിലെ ഓപ്പൺ-ടോപ്പ് എന്ന നിലയിൽ 812 കോംപറ്റിസിയോൺ അപെർട്ടയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. 9,250 rpm-ൽ 819 bhp കരുത്തും 7,000 rpm-ൽ 691 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനാണ് ഇതിൽ ഉള്ളത്. കാർ ആദ്യം കുറഞ്ഞ വിലയ്ക്കാണ് വിൽപ്പനയ്ക്ക് വച്ചിരുന്നത്. പിന്നീട് മൂല്യം 2.5 മില്യൺ ഡോളറിലധികം ഉയരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News