പത്ത് വർഷത്തെ സ്വപ്നം കത്തിയമർന്നത് ഒരുമണിക്കൂറിൽ; ഷോറൂമിൽ നിന്ന് ഇറക്കിക്കൊണ്ടുവരേ പുതിയ ഫെരാരി കാർ കത്തിനശിച്ചു

ജീവിതത്തിൽ ഓരോന്നും നേടിയെടുക്കാൻ പലർക്കും ഒരുപാട് നാൾ കഷ്ടപ്പെടേണ്ടി വരും. വീട് വയ്ക്കുന്നതും പുതിയ വാഹനമെടുക്കുന്നതും എല്ലാം ഇവയിൽ പെടും. അതൊക്കെ നമ്മുടെ ജീവിതത്തെ തന്നെയാകും മാറ്റിമറിക്കുക. വീട്ടിലേക്ക് ഒരു വാഹനം വാങ്ങിയാൽ അതിനെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് എല്ലാവരും കൊണ്ട് നടക്കുക. അത്രയ്ക്ക് ആഗ്രഹിച്ചായിരിക്കും അവയെ പലരും സ്വന്തമാക്കുക. അതിനു എന്തെങ്കിലും പറ്റിയാൽ പലരുടെയും ചങ്ക് തകരും. അത്തരത്തിൽ ചങ്ക് തകർന്ന ഒരു വാർത്തയാണ് ഇനി പറയാൻ പോകുന്നത്. ഡെലിവറിയെടുത്ത അതേദിവസം പുതിയ കാർ കത്തിച്ചാമ്പലായ വാർത്തയാണ് അത്.

ജപ്പാനിലാണ് ദാരുണമായ സംഭവം നടന്നത്. ഹോങ്കോൺ എന്ന 33-കാരനായ സംഗീതജ്ഞൻ വാങ്ങിയ ഫെരാരി 458 സ്പൈഡർ എന്ന ആഡംബര കാറാണ് കത്തിയത്. ഷോറൂമിൽനിന്ന് വാഹനം ഡെലിവറി സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ വാഹനത്തിന്റെ എൻജിനിൽ തീപ്പിടിക്കുകയായിരുന്നു. പത്ത് വർഷമായി അദ്ദേഹം ഇഷ്ട വാഹനം വാങ്ങാൻ പണം സ്വരൂപിച്ച് വച്ചിരിക്കുകയായിരുന്നു.

ALSO READ: ഹേയ്…തലൈവാ..! ‘ജയിലർ 2’ ചിത്രീകരണത്തിനിടെ ഷോളയൂരിൽ ആരാധകരെ അഭിവാദ്യം ചെയ്ത് രജനീകാന്ത്

ടോക്കിയോയിലെ മിനാറ്റോ ഏരിയയിലൂടെ കാർ ഓടിക്കുമ്പോഴാണ് വാഹനത്തിൽനിന്ന് പുക ഉയരുന്നത് ഹോങ്കോണിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇദ്ദേഹം കാർ നിർത്തി പുറത്തിറങ്ങി. ഉടമയ്ക്ക് തീ അണയ്ക്കാൻ കഴിഞ്ഞില്ലെന്നും ഷൂട്ടോ എക്സ്പ്രസ് വേയിൽ വെച്ച് 20 മിനിറ്റിനുള്ളിൽ കാർ കത്തിച്ചാമ്പലായതായും യാഹൂ ജപ്പാൻ റിപ്പോർട്ട് ചെയ്തു. ഉടമയ്ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. സംഭവത്തെക്കുറിച്ച് ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെരാരി 458 സ്പൈഡറിന് ജപ്പാനിൽ ഏകദേശം 43 ദശലക്ഷം യെൻ ( ഏകദേശം 2.6 കോടി രൂപ ) വിലവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News