ഇനി ശ്രീലങ്കയ്‌ക്ക്‌ പോകാൻ അത്ര പ്രയാസമൊന്നും ഇല്ല; ‘ചെറിയപാണി’യിലൂടെ കടൽ കണ്ടൊരു യാത്ര

ഇന്ത്യയിൽ നിന്ന് വിസ ഇല്ലാതെ ശ്രീലങ്കയിലേക്ക് പോകാമെന്ന നിയമം നിലവിൽ വന്നതോടെ കടൽ മാർഗം ശ്രീലങ്കയിലേക്കുള്ള യാത്ര സാധ്യമാക്കുകയാണ് ഇരു രാജ്യങ്ങളും. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കങ്കേശൻതുറയ്ക്കും ഇടയിൽ നാലു പതിറ്റാണ്ടിനു ശേഷം അതിവേഗ ഫെറി സർവീസ് പുനരാരംഭിക്കുകയാണ്. വ്യാപാര വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്ക് എന്നതിലുപരിയായി ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുതിയ ചുവടുവയ്പ് സഹായകമാകും.

Also Read: ‘വാ വിട്ട് കരയുന്ന സൗഭാഗ്യ, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന അർജുൻ’; വൈറലായി പോസ്റ്റ്

ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഹൈ-സ്പീഡ് ക്രാഫ്റ്റ് (എച്ച്എസ്‌സി) ‘ചെറിയപാണി’യാണ് സർവീസിന് ഉപയോഗിക്കുന്നത്. 7670 രൂപയാണ് യാത്രാചെലവ്. 150 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന യാനത്തിൽ ഓരോ യാത്രക്കാരനും 50 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാനാകും. നാഗപ്പട്ടണത്ത്നിന്ന് രാവിലെ ഏഴിന് ആരംഭിക്കുന്ന യാത്ര പതിനൊന്നോടെ ശ്രീലങ്കയിൽ എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച് വൈകിട്ട് അഞ്ചരയോടെ മടങ്ങിയെത്തും. ഒറ്റ ദിവസം കൊണ്ട് ശ്രീലങ്കയിൽ പോയിവരാമെന്ന സ്വപ്നതുല്യമായ സഞ്ചാരമാർഗമാണ് യാഥാർഥ്യമാകുന്നത്.

Also Read: കേരളത്തിൽ കൺസ്യൂമർഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ തുറക്കും

വിമാനത്തിൽ ചെന്നൈയിൽനിന്ന് കൊളംബോയിലേക്ക് 6000 മുതൽ 9000 രൂപ വരെയാണു യാത്രാനിരക്ക്. ഒരു മണിക്കൂർ 20 മിനിറ്റാണ് വിമാനയാത്രയ്ക്ക് എടുക്കുന്ന സമയം. വിനോദസഞ്ചാരത്തിന് എത്തുന്നവർ കൂടുതലായി ഫെറി സർവീസ് ഉപയോഗപ്പെടുത്തും എന്നാണ് കരുതുന്നത്. ഇന്ത്യയിൽനിന്നുള്ള ആദ്യ രാജ്യാന്തര ക്രൂസ് യാത്ര ഒരുക്കി, കൊർഡിലിയ ക്രൂസസിന്റെ ആഡംബര കപ്പലായ എംവി എംപ്രസും രംഗത്തുണ്ട്. ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്ക് അത്യാഡംബര യാത്രയാണ് ഈ കപ്പലിലൊരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News