ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും: ഫെഫ്ക

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഫെഫ്ക. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോട്, മാതൃഭാഷാ സ്‌നേഹികളോട്, പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും നിലപാട് പുന:പരിശോധിക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ALSO READ:ഇസ്രായേൽ ആക്രമണം, ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് ഭീഷണി; വരുമാനത്തിലും കുറവ്

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. മലയാള സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കില്ല എന്നാണ് ഫിയോക് പറയുന്നത്. അത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. മലയാള സിനിമയോട്, അതില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരോട്, തൊഴിലാളികളോട്, നടീനടന്മാരോട്, മലയാള സിനിമയുടെ മഹത്തായ ചരിത്രത്തോട്, മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോട്, മാതൃഭാഷാ സ്‌നേഹികളോട്, പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിത്. അങ്ങേയറ്റം നിന്ദ്യമായ ഈ നിലപാട് പുന:പരിശോധിക്കണമെന്ന് ഫിയോക്കിനോട് അഭ്യര്‍ത്ഥിക്കുന്നു- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 23 മുതല്‍ മലയാള സിനിമകള്‍ റിലീസ് അനുവദിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രഖ്യാപിച്ചിരുന്നു.

ALSO READ:“25 വർഷമായി പലയിടത്തും തിരയുകയായിരുന്നു; എന്റെയാശാനെ കണ്ട് കിട്ടി…”: പാചകത്തിലെ തന്റെ ആശാനെ കണ്ടുകിട്ടിയെന്ന് ഷെഫ് പിള്ള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News