
സംസ്ഥാനം കടുത്ത പകർച്ചവ്യാധി ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് പകർച്ചവ്യാധിയിൽ പത്ത് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തുപേർക്ക് ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ചും കോഴിക്കോട് നാലും വയനാട്ടിൽ ഒരു ഷിഗല്ല കേസുമാണ് റിപ്പോർട്ട് ചെയ്തത്. പനി, ജപ്പാൻ ജ്വരം, എലിപ്പനി, ഇൻഫ്ലുവൻസ രോഗങ്ങൾ ബാധിച്ചാണ് പത്തുപേർ മരിച്ചത്. 60 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.16 എലിപ്പനി കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
also read:മദ്യനികുതി ഇളവിൽ പിന്നോട്ടില്ല, ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു
പ്രധാന മുൻകരുതലുകൾ
വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്: വീടിന് ചുറ്റും ചിരട്ട, കുപ്പികൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പെരുകാൻ കാരണമാകും.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക: വയറിളക്ക രോഗങ്ങളും ഷിഗെല്ലയും തടയാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
വ്യക്തിശുചിത്വം: ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
എലിപ്പനി ജാഗ്രത: മലിനജലവുമായോ ചെളിമായോ സമ്പർക്കത്തിൽ വരുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രതിരോധ ഗുളികകൾ (ഡോക്സിസൈക്ലിൻ) കഴിക്കുക
.ലക്ഷണങ്ങൾ അവഗണിക്കരുത്: ശക്തമായ പനി, തലവേദന, ശരീരവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ഡോക്ടറെയോ കാണുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

