മെസ്സിയുടെ റെക്കോർഡ് മലയാളത്തിൽ ആഘോഷിച്ച് ഫിഫ; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

messi

ലയണൽ മെസ്സി ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായപ്പോൾ നേട്ടത്തെ ഫിഫ ആഘോഷിച്ചത് മലയാളത്തിൽ. 18 ഗോളുകളോടെ ജർമൻ ഇതിഹാസതാരം മിറോസ്ലാവ് ക്ളോസ്സയെ പിന്നിലാക്കിയാണ് മെസ്സി റെക്കോർഡ് സ്വന്തം പേരിലാക്കിയത്. ഇതുവരെ കളിച്ച 28 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട് താരം.

Also Read: ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മെസ്സി; ഭീഷണിയായി എംബപ്പേ

ഇന്നലെ ഓസ്ട്രിയക്കെതിരെ നേടിയ ഇരട്ടഗോളുകളോടെയാണ് താരം ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതായത്. എന്നാൽ മെസ്സിയുടെ നേട്ടം ആഘോഷിക്കാൻ ഫിഫ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയിലെ ‘ ഇല്ലുമിനാറ്റി ‘ എന്ന പാട്ടിലെ വരികളായ ‘ഇവനെ പടച്ചുവിട്ട കടവുള്ക്ക് ത്തിൽ പത്ത്’ എന്ന വരികളായിരുന്നു ഫിഫ സ്വന്തം പോസ്റ്റിൽ ഉപയോഗിച്ചത്. പോസ്റ്റിൽ ആയിരക്കണക്കിന് മലയാളികളാണ് മന്റുകളും ലൈക്കുകളുമായി രേഖപ്പെടുത്തിയത്. തമാശ മുതൽ കൗതുകം വരെ നിറഞ്ഞു നിൽക്കുന്ന പ്രതികരണങ്ങൾ ഏറെ ശ്രദ്ധേയമായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News