ലോകകപ്പിൽ പോർച്ചുഗലിനെതിരായ ക്രൊയേഷ്യയുടെ ഗോൾ നിഷേധിച്ചത് എന്ത് കൊണ്ട്? വ്യക്തമാക്കി ഫിഫ

croatia

ക്രോയേഷ്യക്കെതിരായ പോർച്ചുഗലിന്റെ വിജയത്തിന് പിന്നാലെ ഉണ്ടായ ഗോൾ വിവാദത്തിൽ വിശദീകരണവുമായി ഫിഫ. മത്സരത്തിന്റെ 103ആം മിനുട്ടിൽ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ടു നിൽക്കെയാണ് ക്രോയേഷ്യൻ താരം ഗ്വാർഡിയോൾ അടിച്ച ഗോൾ പരിശോധനയ്ക്ക് ശേഷം നിഷേധിക്കുന്നത്.

ഇവാൻ പെരിസിച്ചിന്റെ ക്രോസ്സ് സ്വീകരിച്ച മാരിയോ പസാലിക് പന്ത് പിന്നിൽ നിന്ന് കയറി ഗ്വാർഡിയോൾ ഗോൾ വലയിൽ എത്തിക്കുകയായിരുന്നു. ആദ്യം ഗോൾ അനുവദിച്ചതിനെ തുടർന്ന് ക്രോയേഷ്യൻ താരങ്ങൾ ആഘോഷം തുടങ്ങിയെങ്കിലും വിആർ ഗോൾ നിഷേധിക്കുകയായിരുന്നു.

ഒറ്റനോട്ടത്തിൽ പോർച്ചുഗലിന്റെ നാറ്റോ വീഗയുടെ തലയിൽ തട്ടിയാണ് പന്ത് പസാലിക് സ്വീകരിച്ചതെന്ന് തോന്നിയെങ്കിലും അതിനു മുൻപ് ക്രൊയേഷ്യയുടെ ഇഗോർ മാറ്റാനോവിച്ചിന്റെ തലയിൽ തട്ടിയെന്നും വേളയിൽ പസാലിക് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്നും പരിശോധനയിൽ വ്യക്തമായി. പന്തിൽ ഉള്ള കണക്റ്റഡ് ബോൾ ടെക്നോളജിയിൽ നിന്നും കിട്ടിയ ഡാറ്റ ഉപയോഗിച്ചാണ് മാറ്റാനോവിച്ചിന്റെ സ്പർശനം കണ്ടെത്തിയതെന്നും ഫിഫ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News