ക്ലബ് ലോകകപ്പില്‍ ഡോര്‍ട്ട്മുണ്ടും ഇന്ററും വിജയവഴിയില്‍

fifa-club-world-cup-dortmund-inter

ഫിഫ ക്ലബ് ലോകകപ്പില്‍ ആദ്യ ജയം നേടി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനും ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും. ഒന്നിനെതിരെ രണ്ട് ഗോളിന് ജപ്പാന്‍ ക്ലബ് യുരാവ റെഡ്‌സിനെയാണ് ഇന്റര്‍ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ ക്ലബ് മാമെലോഡി സണ്‍ഡൗണ്‍സിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഡോര്‍ട്ട്മുണ്ട് പരാജയപ്പെടുത്തിയത്.


ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ തീപാറും പോരാട്ടമായിരുന്നു ഡോര്‍ട്ട്മുണ്ട്- മാമെലോഡി ക്ലബുകളുടെത്. മാമെലോഡി മൂന്ന് ഗോളുകള്‍ അടിച്ചത് ജര്‍മന്‍ പടയ്ക്ക് ക്ഷീണമായി. ഫെലിക്‌സ് നിമേച്ച (16), സെര്‍ഹൂ ഗ്വിറസി (34), ജോബ് ബെല്ലിങ്ഹാം (45) എന്നിവര്‍ ഡോര്‍ട്ട്മുണ്ടിനായി വലകുലുക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്ലബിന്റെ ഖുലിസോ മുദൗയുടെ സെല്‍ഫ് ഗോളാണ് വിജയത്തിന് കാരണമായത്.

Read Also: ഒരു ഇന്നിംഗ്സിൽ മൂന്ന് സെഞ്ച്വറികൾ; ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ചരിത്രനേട്ടം ഇത് രണ്ടാം തവണ


ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇന്ററിനെതിരെ യുരാവയാണ് ആദ്യ ഗോള്‍ നേടിയത്. 11ാം മിനുട്ടില്‍ റിയോമ വതനാബെയായിരുന്നു ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ഇന്റര്‍ സമനിലയും വിജയഗോളും നേടിയത്. 78ാം മിനുട്ടില്‍ മാര്‍ട്ടിനസ് വക ഉഗ്രന്‍ ഗോളില്‍ സമനില. ഇഞ്ചുറി ടൈമില്‍ വാലെന്റിന്‍ കാര്‍ബോണിയാണ് വിജയഗോള്‍ നേടിയത്.

ഗ്രൂപ്പ് എഫിലെ ഫ്ലുമിനെന്‍സി- ഉള്‍സാന്‍ മത്സരത്തില്‍ ഗംഭീരജയം ബ്രസീല്‍ ക്ലബ് ഫ്ലുമിനെന്‍സി നേടി. രണ്ടിനെതിരെ നാല് ഗോളിനാണ് കാനറികള്‍ ദക്ഷിണ കൊറിയന്‍ ക്ലബ് ഉള്‍സാനെ പരാജയപ്പെടുത്തിയത്. അതേസമയം, ഗ്രൂപ്പ് ഇയിലെ അര്‍ജന്റൈന്‍ ക്ലബ് റിവര്‍ പ്ലേറ്റ്- മെക്‌സിക്കന്‍ ക്ലബ് മൊണ്ടെറി മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News