തുടര്‍ ജയം തേടി ചെല്‍സി ഇന്നിറങ്ങുന്നു, ബെന്‍ഫിക്കയും കളത്തില്‍; നാളെ ബയേണ്‍- ബൊക്ക ജൂനിയേഴ്‌സ് പോര്

fifa-club-world-cup-2025

ഫിഫ ക്ലബ് ലോകകപ്പില്‍ തുടര്‍ ജയം തേടി ചെല്‍സി ഇന്ന് കളത്തില്‍. നാളെ രാവിലെ ബയേണ്‍- ബൊക്ക ജൂനിയേഴ്‌സ് മത്സരം തീപാറുന്നതാകും. ജയം തേടി ബെന്‍ഫിക്ക ഓക്ക്‌ലാന്‍ഡ് സിറ്റിയെയും നേരിടും.


ഇന്ത്യന്‍ സമയം ഇന്ന് രാത്രി 9.30നാണ് ബെന്‍ഫിക്ക- ഓക്ക്‌ലാന്‍ഡ് സിറ്റി മത്സരം. കഴിഞ്ഞ മത്സരത്തില്‍ ബെന്‍ഫിക്ക സമനിലയില്‍ കുരുങ്ങിയിരുന്നു. ബൊക്ക ജൂനിയേഴ്‌സ് ആയിരുന്നു എതിരാളികൾ. അര്‍ജന്റീന സൂപ്പര്‍ താരം ഏഞ്ചല്‍ ഡി മരിയയുടെ ടീം ആണ് ബെന്‍ഫിക്ക.

Read Also: ഫ്രഞ്ച് പടക്ക് ലാറ്റിനമേരിക്കൻ ഷോക്ക്; പി എസ് ജിയെ കീഴടക്കി ബ്രസീൽ ക്ലബ് ബൊട്ടാഫോഗോ


തുടര്‍ ജയം നേടി ഇന്ന് രാത്രി 11.30ന് ചെല്‍സി ഫ്ലമെങോയെ നേരിടും. നാളെ പുലര്‍ച്ചെ 3.30ന് എല്‍ എ എഫ് സി- ഇ എസ് ടുണിസ് പോരാട്ടമുണ്ട്. അതേസമയം, അതിരാവിലെ 6.30നുള്ള ബയേണ്‍- ബൊക്ക ജൂനിയേഴ്‌സ് മത്സരം തീപാറുന്നതാകും. അര്‍ജന്റീന ടീം ആണ് ബൊക്ക ജൂനിയേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ ബയേണ്‍ പത്ത് ഗോളിന് ഓക്ക്‌ലാന്‍ഡ് സിറ്റിയെ തകര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News