
ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക് വിജയത്തുടക്കം. അമേരിക്കൻ ക്ലബ് ലോസ് ഏഞ്ചല്‍സ് എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പെഡ്രോ നെറ്റോയും എന്‍സോ ഫെര്‍ണാണ്ടസുമാണ് ഗോളുകൾ നേടിയത്. അതേസമയം, ബൊക്ക ജൂനിയേഴ്‌സ്- ബെന്‍ഫിക്ക മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഇ എസ് ടുണീസിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്‌ളമെങോ പരാജയപ്പെടുത്തി.
ഇപ്സ്വിച്ച് ടൗണില്‍ നിന്ന് എത്തിച്ച പുതിയ സ്‌ട്രൈക്കര്‍ ലിയാം ഡെലാപ്പ് അരങ്ങേറ്റം കുറിച്ചു. ഫെര്‍ണാണ്ടസിന്റെ ഗോളിന് വഴിയൊരുക്കി അദ്ദേഹം വരവറിയിക്കുകയും ചെയ്തു. കളിയുടെ തുടക്കം മുതല്‍ ചെല്‍സി ആധിപത്യം പുലര്‍ത്തിയിരുന്നു. നെറ്റോ ആണ് ആദ്യ ഗോള്‍ നേടിയത്. നിക്കോളാസ് ജാക്‌സന്റെ മികച്ച പാസ് ഈ ഗോളിന് വഴിയൊരുക്കിയത്.
Read Also: പുത്തൻ തലമുറ ഇംഗ്ലണ്ട് മണ്ണിൽ; ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം
ലോസ് ഏഞ്ചൽസിന് കാര്യമായ സ്വാധീനം ചെലുത്താനായില്ലെങ്കിലും ഗോളി ഹ്യൂഗോ ലോറിസ് നിരവധി സേവുകള്‍ നടത്തി മികച്ച പ്രകടനം പുറത്തെടുത്തു. അതേസമയം, 71,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അറ്റ്‌ലാന്റയിലെ മെഴ്സിഡസ്- ബെന്‍സ് സ്റ്റേഡിയത്തില്‍ 22,000 കാണികളാണ് എത്തിയത്. അര ലക്ഷത്തോളം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. കഴിഞ്ഞ ദിവസം പി എസ് ജി- അത്ലെറ്റിക്കോ പോരാട്ടം കാണാൻ റെക്കോർഡ് കാണിക്കൂട്ടമെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

