
സ്വന്തം നാട്ടില്‍ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ആദ്യ ജയം തേടി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ഇന്നിറങ്ങുന്നു. പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
കഴിഞ്ഞ മത്സരത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങുകയായിരുന്നു മയാമി. മെസി മത്സരത്തിന് ഇറങ്ങുമെന്ന് ക്ലബ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, അല്‍ അഹ്ലിയുടെ പാല്‍മീറാസും ഇന്ന് ഏറ്റുമുട്ടുന്നുണ്ട്. രാത്രി 9.30നാണ് മത്സരം.
Read Also: മരുന്നടിയിൽ കുടുങ്ങി ചെൽസി താരം മിഖായ്‌ലോ മുഡ്രിക്; നാല് വർഷം വിലക്കിന് സാധ്യത
നാളെ പുലര്‍ച്ചെ സ്പാനിഷ് കരുത്തരായ അത്‌ലെറ്റിക്കോ മാഡ്രിഡും സീറ്റില്‍ സൗണ്ടേഴ്‌സും ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തില്‍ പി എസ് ജിയോട് തോറ്റ അത്‌ലെറ്റിക്കോക്ക് വിജയം നിര്‍ബന്ധമാണ്. മറ്റൊരു മത്സരത്തില്‍ പി എസ് ജിയും ബൊറ്റാഫോഗോയും ഏറ്റുമുട്ടും. നാളെ രാവിലെ 6.30നാണ് മത്സരം. തുടര്‍ജയം നേടിയാണ് പി എസ് ജി ഇറങ്ങുന്നത്. പി എസ് ജി മൂന്ന് പോയിൻ്റ് നേടിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

