
ഫിഫ ക്ലബ് ലോകകപ്പില്‍ നോക്കൗട്ട് ലക്ഷ്യമിട്ട് ജര്‍മന്‍ ക്ലബ് ഡോര്‍ട്ട്മുണ്ടും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും കളത്തില്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് ദക്ഷിണ കൊറിയന്‍ ക്ലബ് ഉള്‍സാന്‍ ആണ് ഡോര്‍ട്ട്മുണ്ടിന്റെ എതിരാളി. നാല് പോയിന്റുമായി ഗ്രൂപ്പ് എഫില്‍ രണ്ടാമതാണ് ഡോര്‍ട്ട്മുണ്ട്. ഇന്ന് ജയം അനിവാര്യമാണ്. ഉള്‍സാന്‍ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല.
രാത്രി 12.30ന് ബ്രസീലിയന്‍ ക്ലബ് ഫ്‌ളുമിനെന്‍സും ദക്ഷിണാഫ്രിക്കന്‍ ക്ലബ് മാമെലോഡി സണ്‍ഡൗണ്‍സും ഏറ്റുമുട്ടും. നാല് പോയിന്റുമായി ഗ്രൂപ്പ് എഫില്‍ ഒന്നാമതാണ് കാനറികള്‍. മാമെലോഡിക്ക് മൂന്ന് പോയിന്റാണുള്ളത്.
ഇന്ത്യന്‍ സമയം നാളെ രാവിലെ 6.30ന് ഇന്റര്‍മിലാന്‍- റിവര്‍ പ്ലേറ്റ് മത്സരമുണ്ട്. ഗ്രൂപ്പ് ഇയില്‍ അര്‍ജന്റൈന്‍ ക്ലബ് റിവര്‍ പ്ലേറ്റ് ആണ് നാല് പോയിന്റോടെ മുന്നിലുള്ളത്. ഇന്റര്‍ രണ്ടാമതാണ്. നോക്കൗട്ട് ഉറപ്പിക്കാന്‍ ഇരുവര്‍ക്കും ജയം അനിവാര്യമാണ്. ഇതേ സമയത്തുതന്നെ ഗ്രൂപ്പ് ഇയില്‍ മെക്‌സിക്കന്‍ ക്ലബ് മൊണ്ടെറിയും ജപ്പാന്‍ ക്ലബ് ഉറവ റെഡ്‌സും ഏറ്റുമുട്ടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

