‘ആറാടി’ മാഞ്ചസ്റ്റര്‍ സിറ്റി; വിജയവഴിയില്‍ റയല്‍, ഗംഭീരം യുവന്റസ്

fifa-club-world-cup-2025-madrid-juventus-man-city

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ഫിഫ ക്ലബ് ലോകകപ്പില്‍ ആദ്യ ജയം നേടി റയല്‍ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റിയും യുവന്റസും ഗംഭീര ജയം നേടി. അതേസമയം, ആര്‍ ബി സാല്‍സ്ബര്‍ഗ്- അല്‍ ഹിലാല്‍ മത്സരം സമനിലയിലായി. ഇതോടെ സിറ്റിയും യുവന്റസും നോക്കൗട്ട് റൗണ്ടിലെത്തി.


അല്‍ ഹിലാല്‍ സമനിലയില്‍ കുരുക്കിയ ക്ഷീണത്തിലാണ് ഗ്രൂപ്പ് എച്ചില്‍ റയല്‍ മാഡ്രിഡ് മെക്‌സിക്കന്‍ ക്ലബ് പച്ചൂക്കയെ നേരിട്ടതെങ്കിലും ഗംഭീര ജയം നേടാന്‍ സ്പാനിഷ് കരുത്തര്‍ക്കായി. ഏഴാം മിനുട്ടില്‍ തന്നെ റൗള്‍ അസെന്‍ഷ്യോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിട്ടും ജയം നേടിയത് ശ്രദ്ധേയമാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിജയം. ജൂഡ് ബെല്ലിങ്ഹാം (35), അര്‍ദ ഗുലെര്‍ (43), ഫെഡറികോ വാല്‍വെര്‍ദെ (70) എന്നിവരാണ് റയലിനായി വലചലിപ്പിച്ചത്. 80ാം മിനുട്ടില്‍ ഏലിയാസ് മൊണ്ടീല്‍ ആണ് പച്ചൂക്കയുടെ ആശ്വാസഗോള്‍ നേടിയത്. ഇതോടെ പച്ചൂക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

Read Also: ലീഡ്സിൽ ലീഡ് ചെയ്യുമോ ഇന്ത്യ?; ഇംഗ്ലണ്ട് 144 റൺസ് പുറകിൽ, ആറു വിക്കറ്റുകൾ നഷ്ടമായി


അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി അല്‍ ഐനിനെതിരെ ഗംഭീരജയം നേടി. ഇല്‍ക്കെ ഗുണ്ടോഗന്റെ (എട്ട്, 73) ഇരട്ട ഗോളുകള്‍ ഏറെ നിര്‍ണായകമായി. ക്ലോഡിയോ എച്ചെവെറി (27), എര്‍ലിങ് ഹാളണ്ട് (45+5), ഓസ്‌കാര്‍ ബോബ് (84), റയാന്‍ ചെര്‍കി (89) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. ഇതോടെ, സിറ്റിക്ക് ആറ് പോയിന്റായി.


ഗ്രൂപ്പ് ജി മത്സരത്തില്‍ മൊറോക്കന്‍ ക്ലബ് വിദാദ് എ സിയെ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് ഗോള്‍മഴയില്‍ മുക്കി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ കരുത്തരുടെ ജയം. ആറാം മിനുട്ടില്‍ തന്നെ വിദാദിന്റെ അബ്ദല്‍മൊനിം ബൗതൗല്‍ സെല്‍ഫ് ഗോള്‍ സമ്മാനിച്ചത് യുവന്റസിന് തുടക്കത്തില്‍ തന്നെ ആത്മവിശ്വാസം ജനിപ്പിക്കുന്നതായി. കിനാന്‍ യില്‍ദിസ് ഇരട്ട ഗോള്‍ (16, 69) നേടി. ദുസാന്‍ വ്‌ളാഹോവിച്ച് അധികസമയത്ത് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ വിദാദിന് മേലുള്ള ആറാമത്തെ ആണിയുമായി. 25ാം മിനുട്ടില്‍ തെംബിന്‍കോഷി ലോര്‍ച്ച് ആണ് വിദാദിന്റെ ആശ്വാസ ഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News