
ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെ അവസാന മത്സരം ഇന്നും നാളെയും. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ക്ലബ് യുവന്റസും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം അര്‍ധ രാത്രി 12.30നാണ് മത്സരം. നാളെ രാവിലെ 6.30ന് ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും മെക്‌സിക്കന്‍ ക്ലബ് മോണ്ടെറിയും കളത്തിലിറങ്ങും.
Read Also: രണ്ടാം ടെസ്റ്റിൽ ജസ്പ്രിത് ബുമ്ര കളത്തിലിറങ്ങുമോ?; മത്സരത്തിന് നാളെ ബർമിങ്ഹമിൽ തുടക്കം
ടൂര്‍ണമെന്റില്‍ ഇതുവരെ ഇറക്കാത്ത കിലിയന്‍ എംബാപ്പെ അടക്കമുള്ള ഒരുപിടി ആയുധങ്ങള്‍ ആവനാഴിയില്‍ വെച്ചാണ് സാബി അലോന്‍സോ തന്ത്രങ്ങള്‍ മെനയുന്നത്. എന്‍ഡ്രിക്ക്, ജാനി കാര്‍വയാല്‍, എദെല്‍ മിലിറ്റാവോ, റൗള്‍ അസെന്‍ഷ്യോ എന്നിവര്‍ കളത്തില്‍ ഇറങ്ങാന്‍ സജ്ജരാണ്.
Read Also: ടൂർണമെന്റിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്ട്രാ ടൈം: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അൽ ഹിലാലിന് തകർപ്പൻ ജയം
ഗ്രൂപ്പ് എഫില്‍ ചാമ്പ്യന്‍മാരായാണ് ഡോര്‍ട്ട്മുണ്ട് അവസാന 16 റൗണ്ടിലെത്തിയത്. ആദ്യ മത്സരത്തില്‍ ഫ്‌ളുമിനെന്‍സിനോട് സമനില വഴങ്ങിയെങ്കിലും ഉള്‍സാന്‍, മാമെലോഡി സണ്‍ഡൗണ്‍സ് എന്നിവക്കെതിരെ തുടര്‍വിജയം നേടിയിരുന്നു. ഗ്രൂപ്പ് ഇയില്‍ രണ്ടാമതായി ഫിനിഷ് ചെയ്താണ് മോണ്ടെറി വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here