ക്ലബ് ഫുട്‌ബോൾ ലോകകപ്പ്‌ പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് ഇന്റർ; ഇന്ന് അവസാന റൗണ്ട് ​ഗ്രൂപ്പ് മത്സരങ്ങൾ

inter vs river plate

ഇന്റർ മിലാൻ ക്ലബ്‌ ഫുട്‌ബോൾ ലോകകപ്പ്‌ പ്രീ ക്വാർട്ടറിൽ പ്രവേശിപ്പിച്ചു. റിവർപ്ലേറ്റിനെ രണ്ട് ​ഗോളിന് തകർത്താണ് ഇന്റർ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. ഇതോടെ ആദ്യ റൗണ്ടിൽ അർജന്റീന ക്ലബ്ബ് റിവർപ്ലേറ്റ് പുറത്തായി. ഇ ഗ്രൂപ്പിൽ ഏഴ്‌ പോയിന്റുമായി ഒന്നമതായാണ് ഇന്ററിന്റെ നോക്കൗട്ട് പ്രവേശനം.

32 ടീമുകളാണ് ക്ലബ് ലോകകപ്പിൽ മാറ്റുരക്കന്നത്. ​ഗ്രൂപ്പ് ഘട്ടത്തിന് ശേഷം നോക്കൗട്ട ഘട്ടത്തിലേക്ക് 16 ടീമിനാണ് പ്രവേശനം. ബൊറൂസിയ ഡോർട്ട്‌മുണ്ടും മെക്‌സിക്കൻ ക്ലബായ മോണ്ടെറിയും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

Also Read: താരമാകാൻ സഞ്ജു എത്തും; ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ 6

ഫ്രാൻസിസ്‌കോ പിയോ എസ്‌പൊസിറ്റോയും അലെസാൻഡ്രോ ബസ്‌റ്റോണിയും നേടിയ ​ഗോളിലാണ് ഇന്ററിന്റെ വിജയം. റിവർപ്ലേറ്റിന്റെ പിഴവുകളാണ് ഇന്ററിന് വിജയം സമ്മാനിച്ചത്.

ക്ലബ് ലോകകപ്പിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന റൗണ്ട്‌ മത്സരങ്ങൾ ഇന്ന് നടക്കും. റയൽ മാഡ്രിഡ്‌ ആർബി സാൽസ്‌ബുർഗിനെയും അൽ ഹിലാൽ പച്ചൂക്കയെയുമാണ് ഇന്ന നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News