
ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ അര്‍ജന്റൈന്‍ പവര്‍ഹൗസ് ബോക്ക ജൂനിയേഴ്‌സിനെതിരെ ന്യൂസിലന്‍ഡ് ക്ലബ് ഓക്ക്ലാൻഡ് സിറ്റി സമനില പിടിച്ചത് അധ്യാപകൻ്റെ ഗോളിൽ. 28കാരനായ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകന്‍ ക്രിസ്റ്റ്യൻ ഗ്രേയാണ് ഗോള്‍ നേടിയത്. ലോക പോരാട്ടത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ് ഇതോടെ ഓക്ക്ലാൻഡ് സിറ്റി. ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക്ക് ഇവരെ എതിരില്ലാത്ത പത്ത് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
രണ്ടാം മത്സരത്തിൽ ബെന്‍ഫിക്ക എതിരില്ലാതെ ആറ് ഗോളും ഓക്ക്ലാൻഡ് സിറ്റിക്കെതിരെ നേടിയിരുന്നു. ചെറിയ പട്ടണത്തില്‍ നിന്ന് വരുന്നയാളാണെന്നും ഈ പരിതസ്ഥിതിയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് നാട്ടിലെ സ്ഥിതിയെന്നും അതിനാല്‍ ഇത് ഒരു സ്വപ്നമാണെന്നും മത്സര ശേഷം ഗ്രേ പറഞ്ഞു.
Read Also: നോക്കൗട്ടില്‍ കണ്ണുവെച്ച് ഇന്ററും ഡോര്‍ട്ട്മുണ്ടും; ഫ്‌ളുമിനെന്‍സും മോണ്ടെറിയും കളത്തില്‍
ഓക്ക്ലന്‍ഡ് സിറ്റിയുടെ ടീം അംഗങ്ങളിലെ പലരും അധ്യാപകരും ഡെലിവറി ഡ്രൈവര്‍മാരും ട്രേഡ്സ്മാന്‍മാരുമൊക്കെയാണ്. ജീവിക്കാൻ ജോലി ചെയ്യുകയും ഫുട്ബോൾ വികാരം നേഞ്ചേറ്റിയതിനാൽ ബാക്കിസമയം കളിക്കുന്നവരുമാണ്. അതേസമയം, പ്രൊഫഷണൽ അതികായന്മാരായ കോടിപതികളെയാണ് അവർ മൈതാനത്ത് നേരിട്ടെന്നത് മറ്റൊരു വൈരുധ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here