
ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് കുതിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ഇന്റര്‍ മിലാന്‍, മോണ്ടെറി ടീമുകള്‍. ഇനി നാല് ടീമുകള്‍ കൂടി യോഗ്യത നേടിയാല്‍ അവസാന 16 റൗണ്ട് ലൈനപ്പാകും.
ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയന്‍ ക്ലബ് ഉള്‍സാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ഡോര്‍ട്ട്മുണ്ട് നോക്കൗട്ടിലേക്ക് മാര്‍ച്ച് ചെയ്തത്. 36ാം മിനുട്ടില്‍ ഡാനിയേല്‍ സ്വെന്‍സണ്‍ ആണ് ഗോള്‍ നേടിയത്.
Read Also: വുമൺസ് യൂറോ കപ്പിന് ജൂലൈ 2 നു തുടക്കമാകും: ആദ്യമത്സരം ഐസ്‌ലാൻഡും ഫിൻലാൻഡും തമ്മിൽ
ഗ്രൂപ്പ് ഇയില്‍ അര്‍ജന്റൈന്‍ ക്ലബ് റിവര്‍ പ്ലേറ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ഇന്റര്‍ മിലാന്‍ നോക്കൗട്ട് യോഗ്യത നേടിയത്. റിവര്‍ പ്ലേറ്റിന്റെ രണ്ട് പേര്‍ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയത് ടീമിന് നാണക്കേടായി. രണ്ടാം പകുതിയിലായിരുന്നു ഇന്ററിന്റെ രണ്ട് ഗോളുകളും പിറന്നത്. 72ാം മിനുട്ടില്‍ ഫ്രാന്‍സിസ്‌കോ എസ്‌പോസിറ്റോയും ഇഞ്ചുറി ടൈമില്‍ അലെസാന്ദ്രോ ബസ്‌തോനിയും ഗോളുകള്‍ നേടി.
അതേസമയം, ഗ്രൂപ്പ് ഇയില്‍ മെക്‌സിക്കന്‍ ക്ലബ് മോണ്ടെറി ജപ്പാന്‍ എതിരാളി ഉറവയെ പരാജയപ്പെടുത്തി നോക്കൗട്ട് ഉറപ്പിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് മോണ്ടെറിയുടെ വിജയം. ജര്‍മന്‍ ബെര്‍തെറാമി ഇരട്ടഗോളടിച്ചു. നെല്‍സണ്‍ ദ്യോസ, ജീസസ് കൊറോണ എന്നിവരും മോണ്ടെറിക്കായി വലകുലുക്കി. ഗ്രൂപ്പ് എഫില്‍ ദക്ഷിണാഫ്രിക്കന്‍ ക്ലബ് മാമെലോഡി സണ്‍ഡൗണ്‍സ്- ബ്രസീലിയന്‍ ക്ലബ് ഫ്‌ളുമിനെന്‍സ് മത്സരം സമനിലയിലായി. ബ്രസീലിയന്‍ ടീം നോക്കൗട്ടിലെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

