
ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. രണ്ട് വീതം ബ്രസീലിയന്‍, ജര്‍മന്‍ ക്ലബുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് ബ്രസീല്‍ ക്ലബ് ഫ്ലുമിനെന്‍സയും സൗദി ക്ലബ് അല്‍ ഹിലാലും തമ്മിലാണ് ആദ്യ പോരാട്ടം.
ശനിയാഴ്ച രാവിലെ 6.30ന് ബ്രസീല്‍ ക്ലബ് പാല്‍മിറാസും ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും ഏറ്റുമുട്ടും. ശനി രാത്രി 9.30ന് ഫ്രഞ്ച്- ജര്‍മന്‍ പോരാട്ടമാണ്. ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയും ജര്‍മന്‍ ലീഗ് ജേതാക്കളായ ബയേണും സെമി ലക്ഷ്യമാക്കി പന്തുതട്ടും. ഞായറാഴ്ചയാണ് ക്വാര്‍ട്ടറിലെ ‘ഫൈനല്‍’ മത്സരം. ഞായര്‍ പുലര്‍ച്ചെ 1.30ന് റയല്‍ മാഡ്രിഡും ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടും.
Read Also: ജീവിതം വളരെ സര്‍പ്രൈസിങ്; ഫുട്ബോളില്‍ നിന്ന് വിരമിച്ചാല്‍ ആ കാര്യം ഞാന്‍ ചെയ്യില്ല; റൊണാള്‍ഡോ
ഏറെ അട്ടിമറികള്‍ നടന്ന ക്ലബ് ലോകകപ്പില്‍ ആരൊക്കെ അവസാന നാലിലേക്ക് കടക്കുമെന്നത് പ്രവചനാതീതമാണ്. ഏതായാലും മത്സരങ്ങളെല്ലാം പൊടിപാറുമെന്ന് ഉറപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here