2026 ലോകകപ്പ് ലോഗോ റിലീസിന് പിന്നാലെ ഫിഫയ്ക്ക് ട്രോള്‍ മഴ

2026 ലോകകപ്പ് ലോഗോ റിലീസിന് പിന്നാലെ ഫിഫയ്ക്ക് ട്രോള്‍ മഴ. വ്യാഴായ്ചയാണ് ഫിഫ പ്രസിഡന്റ് ഗിയാന്നി ഇന്‍ഫന്റിനോ  ലോസ് ആഞ്ജലസിലെ സോഫി സ്റ്റേഡിയത്തില്‍ ലോഗോ പ്രകാശനം ചെയ്തത്.

കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത നിറത്തില്‍ ’26’ എന്നതിനെ 2,6 എന്ന് മുകളിലും താഴെയുമായി എഴുതി നടുവില്‍ ലോകകപ്പ് മെമെന്റോയുടെ ചിത്രവും ആലേഖനം ചെയ്തതാണ് ലോഗോ. മെമെന്റോയുടെ താഴെ ഫിഫി എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. യുഎസ്, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായിട്ടാണ് 2026 ലോകകപ്പ് നടക്കുക.

ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയില്‍ ചേര്‍ത്തിട്ടില്ല. ‘വീ ആര്‍ 26′(നമ്മള്‍ 26) എന്നാണ് ലോകകപ്പ് മുദ്രാവാക്യം.  എന്നാല്‍ 2026 ലോകകപ്പ് ലോഗോ ആരാധകര്‍ക്ക് ഇഷ്ടമായിട്ടില്ല എന്നതാണ് വസ്തുത. നിരവധി ട്രോളുകളും കമന്റുകളുമാണ് ഫിഫയുടെ ഈ ലോഗോയ്‌ക്കെതിരെ സോഷ്യല്‍മീഡിയകളില്‍ നിറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here