ഫിഫ റാങ്കിംഗ്: ബ്രസീലിന് മുന്നേറ്റം; താ‍ഴേക്കിറങ്ങി പോർച്ചുഗൽ, ആദ്യ പത്തിൽ നിന്ന് ഔട്ടായി ഇറ്റലി

fifa ranking latest update 2025

2026 ലോകകപ്പ് ആരംഭിക്കാൻ ആറ് മാസം മാത്രം ബാക്കി നിൽക്കെ ഫിഫ ദേശീയ ടീം റാങ്കിംഗ് പുതുക്കിയ പട്ടിക പുറത്ത് വിട്ടു. ആദ്യ 10 സ്ഥാനങ്ങളിൽ കാര്യമായ മാറ്റങ്ങളാണ് പുതിയ പട്ടികയിൽ വന്നിരിക്കുന്നത്. ടുണീഷ്യയോട് സമനില വഴങ്ങിയെങ്കിലും, പോർച്ചുഗലിനെയും നെതർലൻഡ്‌സിനെയും മറികടന്ന് ബ്രസീൽ ഏഴാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. പരിശീലക സ്ഥാനത്തേക്കുള്ള കാർലോ ആഞ്ചലോട്ടിയുടെ വരവോടെയാണ് ബ്രസീലിന്റെ പ്രകടനത്തിലും മുന്നേറ്റത്തിലും വൻ കുതിപ്പുണ്ടായത്.

ബ്രസീലിന്റെ കുതിപ്പിൽ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലിനാണ് പ്രധാനമായും തിരിച്ചടി കിട്ടിയത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ കുഞ്ഞന്മാരായ അയർലണ്ട് പോർച്ചുഗലിനെ തോൽപ്പിച്ചതും റാങ്ക് പട്ടികയിൽ ടീം താഴേക്കിറങ്ങാൻ കാരണമായി. ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായ കളി കൂടിയായിരുന്നു അത്. അതേസമയം, ഇറ്റലി മൂന്ന് സ്ഥാനങ്ങൾ താഴേക്ക് പോയി ആദ്യ പത്തിൽ നിന്ന് പുറത്തായിട്ടുണ്ട്.

ALSO READ; ആഷസ് ട്രോഫി ഇത്തവണ ഇംഗ്ലണ്ടിലെത്തുമോ? ക്രിക്കറ്റ് ലോകത്തെ ചിരവൈരികളുടെ പോരാട്ടം ആരംഭിക്കുന്നു

ഫിഫ പുതിയ റാങ്കിംഗ്

  1. സ്പെയിൻ – 1877.18 പോയിന്റുകൾ
  2. അർജന്റീന – 1873.33 പോയിന്റുകൾ
  3. ഫ്രാൻസ് – 1870 പോയിന്റുകൾ
  4. ഇംഗ്ലണ്ട് – 1834.12 പോയിന്റുകൾ
  5. ബ്രസീൽ – 1760.46 പോയിന്റുകൾ
  6. പോർച്ചുഗൽ – 1760.38 പോയിന്റുകൾ
  7. നെതർലാൻഡ്സ് – 1756.27 പോയിന്റുകൾ
  8. ബെൽജിയം – 1730.71 പോയിന്റുകൾ
  9. ജർമ്മനി – 1724.15 പോയിന്റുകൾ
  10. ക്രൊയേഷ്യ – 1716.88 പോയിന്റുകൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News