ഭരണഘടന ഭേദഗതി ചെയ്തില്ല; പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തു

fifa-suspension-pff

പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (പിഎഫ്എഫ് ) സസ്പെന്‍ഡ് ചെയ്ത് ഫിഫ. പിഎഫ്എഫ് കോണ്‍ഗ്രസ് ഭരണഘടനയിൽ ഭേദഗതികള്‍ വരുത്താത്തതിനെ തുടർന്നാണ് നടപടി. രാജ്യത്ത് കായികരംഗത്തെ സുഗമവും നീതിയുക്തവുമായ ഭരണത്തിന് ആവശ്യമാണെന്ന് ഫിഫ കരുതുന്ന ഭേദഗതികളാണ് ഭരണഘടനയില്‍ വരുത്താൻ നിർദേശിച്ചിരുന്നത്.

2019 ജൂണ്‍ മുതല്‍ ഫിഫ നിയമിച്ച നോര്‍മലൈസേഷന്‍ കമ്മിറ്റിയാണ് പാക്കിസ്ഥാന്‍ ഫുട്‌ബോളിന് ചുക്കാൻ പിടിക്കുന്നത്. ഫുട്‌ബോള്‍ മേഖലയിലെ സമാന്തര ഗ്രൂപ്പിംഗുകള്‍ ഇല്ലാതാക്കുക എന്നതായിരുന്നു ഈ കമ്മിറ്റിയുടെ ചുമതല. പക്ഷേ ഇത് ശരിയായി നടപ്പിലാക്കുന്നതില്‍ കമ്മിറ്റി പരാജയപ്പെട്ടുവെന്ന് ഫിഫ വിലയിരുത്തി. നോര്‍മലൈസേഷന്‍ കമ്മിറ്റി തലവന്മാരും അംഗങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷമായി മാറിയിട്ടുണ്ട്. പക്ഷേ പാക്കിസ്ഥാനിലെ കായികരംഗത്തെ പ്രധാന പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഫിഫ ചൂണ്ടിക്കാട്ടി.

Read Also: ഗില്‍ – അയ്യര്‍ വെടിക്കെട്ട് ബാറ്റിംഗ്; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ തേരോട്ടം!

പാക്കിസ്ഥാന്‍ സര്‍ക്കാരിൻ്റെ നിയന്ത്രണത്തിലുള്ള പാക്കിസ്ഥാന്‍ സ്‌പോര്‍ട്‌സ് ബോര്‍ഡുമായി നോര്‍മലൈസേഷന്‍ കമ്മിറ്റി തര്‍ക്കത്തിലാണ്. ഇതാണ് ഭേദഗതികളില്‍ തടസ്സമുണ്ടാക്കിയത്. 2017ന് ശേഷം പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷൻ നേരിടുന്ന മൂന്നാമത്തെ സസ്‌പെന്‍ഷനാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News