
കരുത്തരായ ബെൽജിയം ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് 2010 ചാമ്പ്യന്മാരായ സ്പെയിൻ ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് പ്രവേശിച്ചു. ലോസ് ഏഞ്ചൽസിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ സെമിയിലെത്തിയത്. ബുധനാഴ്ച ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് ആണ് സ്പെയിനിന്റെ എതിരാളികൾ.കളിയുടെ 30ആം മിനുട്ടിൽ ഒരു മികച്ച ഷോട്ടിലൂടെ സ്പെയിൻ താരം ഡാനി അൽമോ ഗോളി തിബോട്ട് കോർട്ടോയിസിനെ ഒന്ന് പരീക്ഷിച്ചു. ഗോളിയുടെ കൈകളിൽ നിന്ന് തെറിച്ച പന്ത് പെഡ്രിക്ക് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച ഫാബിയൻ റൂയിസ് അനായാസേന ബെൽജിയത്തിന്റെ വലയിലാക്കി.
എന്നാൽ വിട്ടുകൊടുക്കാൻ ബെൽജിയം തയാറായില്ല നിരന്തരം ആക്രമണം നടത്തിയ അവർ ഈ ടൂർണമെന്റിൽ ഇത് വരെ ഒറ്റ ഗോൾ പോലും വഴങ്ങാത്ത സ്പെയിനിനെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഞെട്ടിച്ചു. തുടർച്ചയായി പന്ത് വിട്ടുകൊടുക്കാതെ കളിച്ച ബെൽജിയൻ താരങ്ങൾ ഒടുവിൽ സ്പാനിഷ് പ്രതിരോധത്തിലെ വിടവ് കണ്ടെത്തി. വലതുവശത്ത് നിന്ന് തിമോത്തി കാസ്റ്റെയ്ൻ കൊടുത്ത് ക്രോസ്സ് മികച്ചൊരു ഹെഡറിലൂടെ ഡി കെറ്റേലെയർ വലയിലാക്കി.
Spain grab a late goal to secure their place in the Semi-final! 🇪🇸#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 10, 2026
രണ്ടാം പകുതിയിൽ ഇരുപക്ഷവും , പ്രത്യേകിച്ച് സ്പെയിൻ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഗോളി തിബോട്ട് കോർട്ടോയിസ് പാറ പോലെ ഉറച്ചു നിന്നു. എന്നാൽ കാലിനേറ്റ പരിക്കിനെ തുടർന്ന് ബെൽജിയത്തിന്റെ ഗോളി കോർട്ടോയിസിനു പിന്മാറേണ്ടി വന്നു. പകരം കളത്തിലെത്തിയ പരിചയസമ്പന്നനല്ലാത്ത സെന്നെ ലെമ്മൻസിനു അധികം പിടിച്ചു നിൽക്കാനായില്ല. ക്യൂബാർസിയുടെ ലോങ്ങ് റേഞ്ച് ഷോട്ട് തടുത്ത അദ്ദേഹത്തിന് പന്ത് നിയന്ത്രിക്കാനായില്ല. മുന്നിലേക്ക് വീണ പന്ത് ചാടിയെത്തിയ പകരക്കാരൻ മൈക്കൽ മെറിനോ 88ആം മിനുട്ടിൽ വലയിലാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

