
ഫിഫ ലോകകപ്പ് 2026 ഇൽ ചരിത്രം കുറിച്ച് ആഫ്രിക്കൻ വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപ് രാജ്യമായ കേപ് വെർദെ.അഞ്ചു ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എച്ചിൽ ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ സൗദി അറേബ്യയെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് ടീം ഈ നേട്ടം സ്വന്തമാക്കിയത്.
ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും സമനില നേടിയ രാജ്യം ഇതോടെ മൂന്നു പോയിന്റുകളുമായി ഗ്രൂപ്പ് എച്ചിൽ സ്പെയിനിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ സൗദി അറേബ്യയ്ക്കും ഉറുഗ്വായ്ക്കും രണ്ടു പോയിന്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളു. അടുത്ത ശനിയാഴ്ച മിയാമി സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ അവർ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടും.
Also Read:ഫിഫ ലോകകപ്പ് 2026: നോർവെയെ തോല്പിച്ച് ഗ്രൂപ്പ് ജേതാക്കളായി ഫ്രാൻസ്; ഹാട്രിക്കുമായി തിളങ്ങി ഡെംബെലെ
ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മൽസരത്തിൽ ഉടനീളം കേപ് വെർദെയ്ക്കായിരുന്നു വ്യക്തമായ ആധിപത്യം. ആദ്യപകുതിയിൽ വില്ലി സെമെഡോയുടെ ഷോട്ട് സൗദി ഗോളി ഏറെ പണിപ്പെട്ടാണ് ഗോളാകാതെ സംരക്ഷിച്ചത്. കളിക്കിടയിൽ സൗദി അറേബ്യൻ ഡിഫൻഡർ ഹസ്സൻ അൽ തംബക്തി തളർന്നു വീണു പുറത്തതായതോടെ സൗദി മാനസികമായും തളർന്നു. രണ്ടാം പകുതിയിൽ കെവിൻ പിനയും ലാറോസ് ഡുവാർട്ടെയും തൊടുത്ത ഷോട്ടുകൾ ഭാഗ്യം കൊണ്ട് കൂടിയാണ് ഗോൾ ആയി കലാശിക്കാതിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

