ഫിഫ ലോകകപ്പ് 2026: കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങി; സ്പെയിനോട് തോറ്റ് പോർച്ചുഗൽ ക്വാർട്ടർ കാണാതെ പുറത്ത്

cr7

ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും മടങ്ങി. ഡാലസിൽ നടന്ന മത്സരത്തിൽ കളിയുടെ ഇഞ്ചുറി ടൈമിൽ മിക്കൽ മെറിനോ നേടിയ ഗോളിന്റെ പിൻബലത്തിൽ ആണ് സ്പെയിൻ പോർച്ചുഗലിനെ മറികടന്ന് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.2010-ലെ ജേതാക്കൾ ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അമേരിക്കയെയോ ബെൽജിയത്തെയോ നേരിടും.

അയൽരാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഇരു കൂട്ടരും വലിയ നീക്കങ്ങൾ നടത്താൻ തയ്യാറായില്ല. ചില ഷോട്ടുകൾ ഇരുപക്ഷത്തു നിന്നും ഉണ്ടായെങ്കിലും മികച്ച നീക്കങ്ങൾ താരതമ്യേന കുറവായിരുന്നു. ഡാനിമോ നൽകിയ പാസ് സ്വീകരിച്ച മിക്കൽ ഒയാർസാബാൽ അടിച്ച ഷോട്ട് പക്ഷെ ഗോൾ പോസ്റ്റിനു പുറത്ത് കൂടി കടന്നു പോയി. പിന്നാലെ അലക്സ് ബായെനയുടെ മഴവിൽ ഷോട്ട് ഗോളി ദിയോഗോ കോസ്റ്റ തടുത്തു.

മറുവശത്ത് പോർചുഗലിനായി റൊണാൾഡോയും അവസരങ്ങൾ സൃഷ്ടിച്ചു. ന്യൂനോ മെൻഡസിൽ നിന്നും പന്ത് സ്വീകരിച്ച് അദ്ദേഹം തൊടുത്ത ഷോട്ട് പക്ഷെ ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.രണ്ടാം പകുതിയിൽ കൂടുതൽ കരുതലോടെ കളിച്ച ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. കളി അധികസമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് കളിയുടെ ഗതി മാറ്റിയ രണ്ട് സുബ്സ്റ്റിട്യൂഷനുകൾ സ്പെയിൻ നടത്തിയത്. കളിയുടെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഫെറൻ ടോറസ് നൽകിയ പാസ് സ്വീകരിച്ച മെറിനോയ്ക്ക് പിഴച്ചില്ല. പോർചുഗലിന്റെയും റൊണാൾഡോയുടെയും ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്ത് പന്ത് പോർച്ചുഗലിന്റെ വലയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News