ഫിഫ ലോകകപ്പ് 2026: ആദ്യ വെടി പൊട്ടിച്ച് ചെക്കിയ; ആദ്യ പകുതിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഗോളിന് മുന്നിൽ

ചെക്കിയ

ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് യിലെ പോരാട്ടത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ക്ഷിണാഫ്രിക്കയ്‌ക്കെതിരെ അധിപത്യമുറപ്പിച്ച് ചെക്കിയ. അറ്റ്ലാന്റയിൽ നടക്കുന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ലീഡ് ചെയ്യുകയാണ് യൂറോപ്യൻ ടീം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. ദക്ഷിണ കൊറിയയോട്  2-1 ന് തോറ്റ ചെക്കിയയ്ക്കും മെക്സിക്കോയോട് 2-0 നു പരാജയപ്പെട്ട ക്ഷിണാഫ്രിക്കയ്‌ക്കും ഇന്ന് വിജയം അനിവാര്യമാണ്.

Also Read: ലക്ഷ്യം ആദ്യജയം തന്നെ; ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

മധ്യനിരയിൽ പൂർണ്ണമായ ആധിപത്യം ഉറപ്പിക്കാനായി 3-5-2 ഫോർമേഷനിൽ ചെക്കിയ ഇറങ്ങിയപ്പോൾ മറുവശത്ത് 4-3-3 വിന്യാസത്തോടെയാണ് ക്ഷിണാഫ്രിക്ക കളത്തിലിറങ്ങിയത്. കളിയുടെ ആറാം മിനുട്ടിൽ തന്നെ മൈക്കൽ സാഡിലക്ക് ചെക്കിയയെ മുന്നിലെത്തിച്ചു. വലതു വിങ്ങിൽ നിന്നും ആദം ഹ്ലോസെക് നൽകിയ പാസ് സ്വീകരിച്ച അലക്‌സാണ്ടർ സോജ്‌ക അത് കൃത്യമായി സാഡിലക്കിന് കൈമാറുകയായിരുന്നു.

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News